എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ ; കുറ്റക്കാര്‍ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ രാജന്‍
Jaihind TV News Report
Jaihind TV Web Desk
October 24, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ രാജന്‍. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കിട്ടാത്ത റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചാല്‍ മറുപടി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കളക്ടര്‍ക്ക് കേസുമായി ബന്ധമില്ല. റവന്യൂ വകുപ്പിന്റെ പരിപാടി മാറ്റിയത് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ നേരത്തെ അറിയാം. ക്രൈം അല്ല ഫയല്‍ നീക്കത്തിലെ നടപടിക്രമങ്ങള്‍ ആണ് റവന്യൂ വകുപ്പ് അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും അതില്‍ അഭിപ്രായം പറയാനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10