Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡ്രൈവർ ഉറങ്ങി; കോട്ടയത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറി അപകടം

ഡ്രൈവർ ഉറങ്ങി; കോട്ടയത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറി അപകടം
  കോട്ടയം: പാലാ-പൊന്‍കുന്നം റോഡില്‍ പൂവരണി ചരളയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു. ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. റോഡരികിലെ കെട്ടിടത്തിന്‍റെ സംരക്ഷണഭിത്തിയുടെ ഭാഗവും തകര്‍ന്നു. ഇടിച്ച ശേഷം വാഹനം തൊട്ട് അടുത്തുള്ള ഓടയിലേയ്ക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in