Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകൾ വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി; ഓർഡിനൻസിൽ ഒപ്പിടാൻ രണ്ടാം തവണയും വിസമ്മതിച്ച് ഗവർണർ; ചോദ്യം ചെയ്യാനില്ലെന്ന് സർക്കാർ; ഗവർണറുടെ നടപടി പ്രതിപക്ഷനേതാവിന്‍റെ പരാതിയിൻമേൽ

തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകൾ വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി; ഓർഡിനൻസിൽ ഒപ്പിടാൻ രണ്ടാം തവണയും വിസമ്മതിച്ച് ഗവർണർ; ചോദ്യം ചെയ്യാനില്ലെന്ന് സർക്കാർ; ഗവർണറുടെ നടപടി പ്രതിപക്ഷനേതാവിന്‍റെ പരാതിയിൻമേൽ
തദ്ദേശ വാർഡുകളുടെ ഓഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തദ്ദേശ മന്ത്രി എ.സി മൊയ്തീനെ ഗവർണർ നേരിട്ടാണ് വിസമ്മതം അറിയിച്ചത്. വാർഡ് വിഭജനം പുതിയ സെൻസസ് നടപടിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ഗവർണർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഓർഡിനൻസിൽ ആദ്യം ഒപ്പിടാതെ കൂടുതൽ വിശദീകരണം തേടി ഗവർണർ സർക്കാരിന് ഫയൽ മടക്കി. അതേസമയം, വാർഡ് വിഭജന ഓർഡിനൻസ് സംബന്ധിച്ച് ഗവർണറുടെ വിസമ്മതം സ്ഥിരീകരിച്ച് മന്ത്രി എ.സി.മൊയ്തീൻ. ഗവർണറെ ചോദ്യം ചെയ്യാനില്ലെന്നും വാർഡ് വിഭജനമെന്ന തീരുമാനത്തിൽ സർക്കാർ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വാർഡ് വിഭജനം സംബന്ധിച്ച് പ്രതിപക്ഷം ശക്തമായ എതിർപ്പ് ഗവർണറെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് നൽകിയ പരാതിയിന്മേലാണ് ഗവർണർ വിസമ്മതം അറിയിച്ചത് . ഇക്കാര്യത്തിൽ ഗവർണറുടെ എതിർപ്പ്  മന്ത്രി എ.സി.മൊയ്തീൻ സ്ഥിരീകരിച്ചു.2001 ലെ സെൻസസ് പ്രകാരമാണ് നിലവിൽ വാർഡ് ക്രമീകരിച്ചിരിക്കുന്നതെന്നും തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. വാർഡ് വിഭജന ഓർഡിനൻസിൽ സർക്കാർ ഉറച്ച് നിൽക്കുമെന്ന് പറയുമ്പോഴും ഗവർണറുടെ എതിർപ്പ് സർക്കാരിനേറ്റ വലിയ തിരിച്ചടിയാണ് .

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in