അബുദാബിയില്‍ കെട്ടിട വാടക വര്‍ധിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം. വാടക വര്‍ധന താല്‍ക്കാലികമായി മരവിപ്പിച്ചതായി, അബുദാബി എമിറേറ്റിന്റെ റിയല്‍ എസ്റ്റേറ്റ് സെന്റര്‍ അറിയിച്ചു. നഗരത്തിലെ, റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടികളുടെ വാടക വര്‍ധനയാണ് ഇപ്രകാരം, താല്‍ക്കാലികമായി മരവിപ്പിച്ചത്.
അതേസമയം, നേരത്തെ വാടകയ്‌ക്കെടുത്ത യൂണിറ്റുകള്‍ക്ക്, പഴയ വാടക മൂല്യത്തില്‍ തന്നെ പുതുക്കാനും അനുമതി നല്‍കി. ഇതുസംബന്ധിച്ച പുതുക്കിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യങ്ങളില്‍, മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ പുതിയ നിയമം. അതേസമയം, അബുദാബി നഗരം പ്രഖ്യാപിച്ചതിന് പിന്നാലെ, ദുബായിലും ഷാര്‍ജയിലും വീട്ടുവാടക വര്‍ധന താല്‍ക്കാലികമായി മരവിപ്പിക്കും എന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.
അബുദാബിയില്‍ കെട്ടിട വാടക വര്‍ധിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം; പുതിയ നടപടി ആയിരങ്ങള്‍ക്ക് ആശ്വാസമാകും