Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശമ്പളം കിട്ടാത്തതിന്‍റെ മനോവിഷമത്തില്‍ ട്രാക്കോ കേബിൾ കമ്പനിയിലെ തൊഴിലാളി ജീവനൊടുക്കി

ശമ്പളം കിട്ടാത്തതിന്‍റെ മനോവിഷമത്തില്‍ ട്രാക്കോ കേബിൾ കമ്പനിയിലെ തൊഴിലാളി ജീവനൊടുക്കി
  എറണാകുളം: ഇരുമ്പനത്തെ ട്രാക്കോ കേബിൾ കമ്പനി തൊഴിലാളി ആത്മഹത്യ ചെയ്തു. കാക്കനാട് സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ശമ്പളം ലഭിക്കാത്തതിനുള്ള മനോവിഷമം മൂലമാണ് ഉണ്ണി ആത്മഹത്യ ചെയ്തതെന്ന് സഹപ്രവർത്തകർ പറയുന്നു. സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്. കഴിഞ്ഞ 11 മാസമായി കമ്പനിയിൽ ശമ്പളം പൂർണ്ണമായും മുടങ്ങിയിരിക്കുകയാണ് എന്നാണ് ജീവനക്കാർ പറയുന്നത്. ട്രാക്കോ കേബിൾ കമ്പനിയുടെ സ്ഥലവും മറ്റും മറ്റൊരു സ്ഥാപനത്തിന് വിൽക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഈ ചർച്ചകൾ പൂർണ്ണ വിജയത്തിൽ എത്തുമെന്നും മികച്ച പാക്കേജ് ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. എന്നാൽ വ്യാഴാഴ്ച നടന്ന ചർച്ചയിൽ അങ്ങനെ ഒരു പാക്കേജ് ഉണ്ടാകില്ലെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഇതേ തുടർന്നുണ്ടായ മനോവിഷമവും ഉണ്ണിയെ ആത്മഹത്യയിലേക്ക് നയിച്ചു എന്നാണ് സഹപ്രവർത്തകർ പറയുന്നത്.

Related articles

See all
Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Latest News

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെ പുറത്ത്

Latest News

വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ട ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാല്...

Latest News

വഞ്ചിയൂര്‍ സിപിഎം സമ്മേളനം; വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി

Save your stories

Sign in