Logo
Mon, Jun 08, 2026 • 12:04 AM
LIVE TV
Watch

No business videos available

No Middle East videos available

രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കിയ നേതാവ്; യെച്ചൂരിയെ അനുസ്മരിച്ച് വി.ഡി സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 12, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

രാഷ്ട്രീയത്തിലെ  പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കിയ നേതാവ്; യെച്ചൂരിയെ അനുസ്മരിച്ച് വി.ഡി സതീശന്‍
തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ അടിയുറച്ച് നില്‍ക്കുമ്പോഴും പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരിയുടേത്. സൈദ്ധാന്തിക കടുംപിടുത്തങ്ങള്‍ക്കും അപ്പുറം രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കിയ നേതാവാണ് യെച്ചൂരി. ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടാതെയും ഇന്ത്യ എന്ന ആശയത്തെ നിലനിര്‍ത്തിയും മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാനാകൂവെന്ന് യെച്ചൂരി അടിയുറച്ച് വിശ്വസിച്ചുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരിക്കുമ്പോഴും നിലപാടിലെ കാര്‍ക്കശ്യം അദ്ദേഹം തുടര്‍ച്ചയായി ബോധ്യപ്പെടുത്തി കൊണ്ടിരുന്നു. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന് ശേഷം രാജ്യം വലിയ തോതില്‍ ശ്രദ്ധിച്ച സി.പി.എം ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു സീതാറാം യെച്ചൂരിയെന്നും വി.ഡി സതീശന്‍ അനുശോചിച്ചു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10