Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കിന്‍ഫ്ര പാർക്കിനായി ജനവാസകേന്ദ്രം ഉള്‍പ്പെടുന്ന 506 ഏക്കർ ഭൂമി ഏറ്റെടുക്കുന്നു ; പ്രതിഷേധവുമായി പ്രദേശവാസികള്‍

കിന്‍ഫ്ര പാർക്കിനായി ജനവാസകേന്ദ്രം ഉള്‍പ്പെടുന്ന 506 ഏക്കർ ഭൂമി ഏറ്റെടുക്കുന്നു ; പ്രതിഷേധവുമായി പ്രദേശവാസികള്‍
ആരോഗ്യ മന്ത്രിയുടെ നിയോജക മണ്ഡലത്തിൽ കിൻഫ്ര പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ചെണ്ടയാട് നവോദയ വിദ്യാലയത്തിന് സമീപം ജനവാസ കേന്ദ്രം ഉൾപ്പെടുന്ന 506 ഏക്കർ ഭൂമി കിൻഫ്ര പാർക്കിനായി ഏറ്റെടുക്കുന്നതിന് എതിരെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിട്ടുള്ളത്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പുത്തൂർ, മൊകേരി, ചെറുവാഞ്ചേരി വില്ലേജുകളിൽ ഉൾപ്പെടുന്ന 506 ഏക്കർ ഭൂമിയാണ് കിൻഫ്ര പാർക്കിനായി ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നത്. ചെണ്ടയാട് നവോദയ വിദ്യാലയത്തോട് ചേർന്നുള്ള പ്രദേശം കിൻഫ്ര പാർക്കിനായി ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചതോടെയാണ് പ്രദേശവാസികൾ പദ്ധതിക്കെതിരെ രംഗത്ത് എത്തിയത്. 506 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിൽ 273 വീടുകളും, ഏക്കർ കണക്കിന് കൃഷിയിടങ്ങളും ഉൾപ്പെടുന്നു. ഇതിൽ 169 ഏക്കർ പരിസ്ഥിതി ലോല പ്രദേശവുമാണ്. 169 ഏക്കർ പരിസ്ഥിതി ലോല പ്രദേശവും ഉൾപ്പെടുത്തി കണ്ണൂർ ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിന്‍റെ സമീപത്ത് ഒരു ലക്ഷം മരങ്ങൾ മുറിച്ചുമാറ്റി വ്യവസായ പാർക്ക് സ്ഥാപിക്കുന്നത് വലിയ പരിസ്ഥിതി പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. കിൻഫ്ര പാർക്ക് പദ്ധതിയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക, നിലവിലെ പ്ലാൻ റദ്ദാക്കുക, വ്യവസായത്തിനായി ഭൂഗർഭ ജലചൂഷണം ഒഴിവാക്കുക, മണ്ണും ജലവും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി പ്രധാനമായി ഉന്നയിക്കുന്നത്. സമര പരിപാടികളുടെ ഭാഗമായി 9 പേർ  34 മണിക്കൂർ രാപ്പകൽ നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചു.ചെണ്ടയാട് ദീപിക മൈതാനിയിൽ നടന്ന നിരാഹാര സമരത്തിന് വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. വിവിധ ജനപ്രതിനിധികൾ നടത്തിയ നിരാഹാര സമരത്തിനും മറ്റ് സമരപരിപാടികൾക്കും സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in