സർക്കാർ ഉദ്യോഗസ്ഥരുടെ ബോണസിന് 311 കോടി രൂപ ചെലവ് ; സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്ത് ജീവനൊടുക്കിയത് 28 പേർ
Jaihind TV News Report
Jaihind TV Web Desk
August 12, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കൊവിഡ് മഹാമാരിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും കാരണം വലിയൊരു വിഭാഗം ജനങ്ങളും വരുമാനമില്ലാതെ കഷ്ടപ്പെടുമ്പോഴാണ് ഇത്തവണ ഓണം എത്തുന്നത്. അതേ സമയം ഒരു ദിവസം പോലും തൊഴില്‍ നഷ്ടപ്പെടാത്ത കേരളത്തിലെ 5.2 ലക്ഷം വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. 311 കോടിയാണ് ബോണസ് നൽകാൻ സംസ്ഥാന സർക്കാരിന് ചെലവാകുക.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്നുള്ള സാമ്പത്തിക പ്രയാസങ്ങളെ അതിജീവിക്കാന്‍ കഴിയാതെ കഴിഞ്ഞ 50 ദിവസത്തിനിടെ 28 പേരാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ജീവനൊടുക്കിയത്. ദിവസ വേതനക്കാരും വ്യാപാരികളും സാമ്പത്തിക ബുദ്ധിമുട്ടിനാൽ ദുരിതത്തിലാണ്.
ഒന്നാം ലോക്ക്ഡൗൺ കാലത്ത് 73 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് സംസ്ഥാന ആസൂത്രണ ബോർഡ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. അതായത് വെറും നാലു ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാനായി നികുതിദായകരുടെ 260 കോടി രൂപയാണ് സർക്കാർ ചെലവാക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും കച്ചവടക്കാർക്കും സർക്കാർ സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുമ്പോഴാണ് സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് പ്രഖ്യാപിച്ചത്.
ബുധനാഴ്ചയാണ് 5.2 ലക്ഷം വരുന്ന സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകുന്ന കാര്യം ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന് 311 കോടി രൂപ സർക്കാർ അധികമായി കണ്ടെത്തേണ്ടിവരും. നാലു മാസം മുൻപാണ് സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ 4850 കോടി രൂപ അനുവദിച്ചത്.
5.2 ലക്ഷം ജീവനക്കാരിൽ ഒരു ലക്ഷത്തോളം പേർക്ക് ഓണം ബോണസായി 4000 രൂപ വീതം ലഭിക്കും. ബാക്കിയുള്ളവർക്ക് ഉത്സവ ബത്ത എന്ന പേരിൽ 2750 രൂപ വീതവും. ഇതിന് പുറമെ 5.3 ലക്ഷം വരുന്ന പെൻഷൻകാർക്ക് ആയിരം രൂപ വീതം നൽകും. ഇതു കൂടാതെ എല്ലാ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപ ലഭിക്കും. ഇത് പിന്നീട് അഞ്ച് മാസ തവണകളായി തിരിച്ചു പിടിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10