Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബാർട്ടൺഹിൽ കൊലക്കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

ബാർട്ടൺഹിൽ കൊലക്കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍
ബാർട്ടൺഹില്ലിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി ജീവനായി അന്വേഷണം ഊർജ്ജിതമാക്കി . ജീവന്റെ സഹോദരൻ, രണ്ട് സുഹൃത്തുക്കൾ എന്നിവരെയാണ് അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തത്. ജാമ്യത്തിലിറങ്ങി ഒരു ദിവസത്തിന് ശേഷമാണ് പ്രതിയായ ജീവന്‍ കൊലപാതകം നടത്തിയത്. ഒന്നര വര്‍ഷത്തെ വൈരാഗ്യമാണ് ജീവനെ ബാര്‍ട്ടന്‍ ഹില്‍ കോളനി നിവസിയും ഓട്ടോഡ്രൈവറുമായ കെ എസ് അനി എന്ന യുവാവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട അനി ഒന്നര വര്‍ഷം മുമ്പ് അയല്‍വാസിയായ ജീവന്‍റെ വീട്ടില്‍ കയറി അച്ഛനെയും സഹോദരിയെയും മര്‍ദ്ദിക്കുകയും പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തിരുന്നെന്നും ഈ സംഭവത്തോടെ ഇരുവരും കടുത്ത ശത്രുതയിലായെന്നും പൊലീസ് പറയുന്നു. ഇതേ തുടര്‍ന്നുള്ള പ്രതികാരവും മദ്യലഹരിയുമാണ് അനിയെ കൊലപ്പെടുത്താന്‍ ജീവന് പ്രേരണയായത് എന്നാണ് നിഗമനം. രാത്രി പത്ത് മണിക്ക് ശേഷം ബാര്‍ട്ടന്‍ ഹില്‍ കോളനി വഴിയില്‍വച്ച അനിയും ജീവനും തര്‍ക്കമുണ്ടായി. തുടര്‍ന്ന് അനിയെ വെട്ടിപരിക്കേല്പിച്ച ശേഷം ജീവന്‍ കടന്നു കളയുകയായിരുന്നു. പോലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തലയിലും ശരീരത്തിലും ഏറ്റ മാരക മുറിവുകള്‍ കാരണം ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട അനി മുമ്പ് കൊലപാത കേസുകള്‍ ഉള്‍പ്പടെ നിരവധി കേസികളില്‍ പ്രതിയായിരുന്നു. അനിലിനെതിരെ ആറോളം കേസുകളാണുള്ളത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in