Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃശൂരിലെ 20 കോടിയുടെ തട്ടിപ്പ്; ധന്യ പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക്; കുഴൽപ്പണ ഇടപാടുണ്ടോയെന്ന് പരിശോധിക്കും

തൃശൂരിലെ 20 കോടിയുടെ തട്ടിപ്പ്; ധന്യ പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക്; കുഴൽപ്പണ ഇടപാടുണ്ടോയെന്ന് പരിശോധിക്കും
  തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ തട്ടിയ പ്രതി ധന്യ മോഹനന് കുഴൽപ്പണ ഇടപാടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. ഭർത്താവിന്‍റെ എൻആർഐ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. ധന്യയുടെ പേരിൽ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ടെന്നും ആകെ പണം കൈമാറ്റം നടന്ന എട്ട് അക്കൗണ്ടിലേക്ക് 8000 ഇടപാട് നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി ധന്യ ഇന്നലെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു. തൃശൂര്‍ വലപ്പാടുള്ള ധനകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ധന്യ മോഹനന്‍. ഇവര്‍ 2019 മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കുറ്റം ചെയ്തോ എന്ന ചോദ്യത്തോട് ഇന്നലെ 'എന്‍റെ ഈ ബാഗ് മുഴുവൻ കാശാണ്. നിങ്ങൾ വന്ന് എടുത്തോളൂ' എന്ന് പറഞ്ഞ് ധന്യ തട്ടിക്കയറിയിരുന്നു. 20 കോടിയോളം രൂപ തട്ടിയെടുത്ത് അച്ഛന്‍റെയും സഹോദരന്‍റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇവര്‍ മാറ്റിയതായാണ് പരാതി. തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്ഥലവും വീടും വാങ്ങിയതായും ആഢംബര ജീവിതം നയിച്ചതായും കണ്ടെത്തിയിരുന്നു. ഇവർ ഓൺലൈൻ റമ്മിക്കടിമയാണെന്നും പോലീസ് കണ്ടെത്തി.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in