Logo
Sun, Jun 14, 2026 • 06:50 PM
LIVE TV
Watch

No business videos available

No Middle East videos available

ആശങ്കയുടെ കണക്ക്; ഇന്ന് 17,481 പേര്‍ക്ക് കൊവിഡ്, 105 മരണം ; ടിപിആര്‍ 11.97%


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 21, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ആശങ്കയുടെ കണക്ക്; ഇന്ന് 17,481 പേര്‍ക്ക് കൊവിഡ്, 105 മരണം ; ടിപിആര്‍ 11.97%
  തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,57,18,672 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2246, എറണാകുളം 2220, കോഴിക്കോട് 2129, തൃശൂര്‍ 1962, പാലക്കാട് 954, കൊല്ലം 1164, തിരുവനന്തപുരം 1087, കോട്ടയം 955, ആലപ്പുഴ 956, കണ്ണൂര്‍ 701, കാസര്‍ഗോഡ് 761, പത്തനംതിട്ട 565, വയനാട് 465, ഇടുക്കി 435 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, പാലക്കാട് 13, തൃശൂര്‍ 12, കാസര്‍ഗോഡ് 9, കൊല്ലം 8, പത്തനംതിട്ട 7, എറണാകുളം, വയനാട് 6 വീതം, കോട്ടയം 5, തിരുവനന്തപുരം, ആലപ്പുഴ 3 വീതം, കോഴിക്കോട് 2, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,131 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 747, കൊല്ലം 2017, പത്തനംതിട്ട 306, ആലപ്പുഴ 535, കോട്ടയം 664, ഇടുക്കി 262, എറണാകുളം 1600, തൃശൂര്‍ 1583, പാലക്കാട് 1040, മലപ്പുറം 2221, കോഴിക്കോട് 1531, വയനാട് 335, കണ്ണൂര്‍ 728, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,29,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,59,441 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,370 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,81,316 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,054 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2401 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10