Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകത്തില്‍ ഞെട്ടി കേരളം; ഹര്‍ത്താല്‍ ആരംഭിച്ചു

യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകത്തില്‍ ഞെട്ടി കേരളം; ഹര്‍ത്താല്‍ ആരംഭിച്ചു
കാസര്‍കോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ ഞെട്ടി കേരളം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാനപരമാണ്. ഹര്‍ത്താലില്‍ അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്നും ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി കല്ലിയോട്ട് തെയ്യം കളിയാട്ടത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന് ശേഷം പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെയാണ് കാറിലെത്തിയ സംഘം ഇടവഴിയിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഹര്‍ത്താലിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടികള്‍ മാറ്റിവെച്ചു. തൃശൂരില്‍ അഞ്ച് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്.

Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in