Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കിംഗ് ഫഹദ് കോസ്‌വേയിൽ ജവാസാത്ത് കൗണ്ടറുകളുടെ എണ്ണം 38 ആയി ഉയർത്താൻ പദ്ധതി

കിംഗ് ഫഹദ് കോസ്‌വേയിൽ ജവാസാത്ത് കൗണ്ടറുകളുടെ എണ്ണം 38 ആയി ഉയർത്താൻ പദ്ധതി
യാത്രക്കാരുടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് കിംഗ് ഫഹദ് കോസ്‌വേയിൽ ജവാസാത്ത് കൗണ്ടറുകളുടെ എണ്ണം 38 ആയി ഉയർത്തുന്നതിന് പദ്ധതിയുള്ളതായി കിഴക്കൻ പ്രവിശ്യ ജവാസാത്ത് അധിക്യതർ അറിയിച്ചു. കോസ്‌വേയിൽ സൗദി ഭാഗത്തെ ജവാസാത്ത് ഏരിയയിൽ ട്രാക്കുകളുടെയും കാബിനുകളുടെയും എണ്ണം ഉയർത്തുന്നതിനുള്ള പദ്ധതി മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കും. ദമാം ബ്യുറോ റിപ്പോർട്ട് സൗദിയേയും ബഹ് റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ നടപ്പാക്കുന്ന സിംഗിൾ എൻട്രി പോയിന്റ് പദ്ധതിയെ കുറിച്ച് വിശദാംശങ്ങൾ വൈകാതെ പരസ്യപ്പെടുത്തും. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ എൻട്രി പോയിന്റ് പദ്ധതി നടപ്പാക്കിയിരുന്നു. സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്കും ബഹ്‌റൈനിൽ നിന്ന് സൗദിയിലേക്കുമുള്ള യാത്രക്കിടെ ജവാസാത്ത്, കസ്റ്റംസ് നടപടികൾ ഒരിടത്തു വെച്ചു മാത്രം പൂർത്തിയാക്കുന്ന സംവിധാനം യാഥാർഥ്യമാക്കുന്നതിന് ശ്രമം തുടരുകയാണെന്ന് അധിക്യതർ പറഞ്ഞു. നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് കിംഗ് ഫഹദ് കോസ്‌വേയിൽ 200 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കിഴക്കൻ പ്രവിശ്യ ജവാസാത്തിന് ദമാം മറീനക്കു സമീപം പുതിയ ആസ്ഥാനം നിർമിക്കുന്നതിന് കരാർ നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം നിർമാണ ജോലികൾ ആരംഭിക്കും. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനാലും നിരവധി സേവനങ്ങൾ ഓൺലൈൻവൽക്കരിച്ചതിനാലും നിലവിലെ ജവാസാത്ത് ആസ്ഥാനത്ത് കടുത്ത തിരക്ക് അനുഭവപ്പെടുന്നില്ല. നിലവിൽ പ്രതിദിനം ശരാശരി 300 മുതൽ 400 വരെ ഉപയോക്താക്കളാണ് കിഴക്കൻ പ്രവിശ്യാ ജവാസാത്ത് ആസ്ഥാനത്ത് എത്തുന്നതെന്നും ജവാസാത്ത് മേധാവി ബ്രിഗേഡിയർ മുഹമ്മദ് അൽഔഫി പറഞ്ഞു

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in