ഇന്‍ഡിഗോയ്ക്കും മുകളില്‍ 'പറന്ന്' ജയരാജന്‍; നിലം തൊടീക്കാതെ ട്രോളുകള്‍
Jaihind TV News Report
Jaihind TV Web Desk
July 18, 2022
1 min read
•
Updated: July 03, 2026
നടന്നുപോകേണ്ടിവന്നാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ. ജയരാജനെ പരിഹസിക്കുന്ന കമന്‍റുകള്‍ കൊണ്ട് ഇന്‍ഡിഗോ എയർലൈനിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജും നിറയുകയാണ്.
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് വിമാനത്തിനുള്ളില്‍ ഇ.പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിച്ചിരുന്നു. ഇതിലെ അന്വേഷണത്തിന്‍റെ പിന്നാലെ ഇന്‍ഡിഗോ ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി. പിന്നാലെ ഇന്‍ഡിഗോ ബഹിഷ്കരിക്കും എന്ന പ്രഖ്യാപനവുമായി ഇ.പി രംഗത്തെത്തി. വൃത്തികെട്ട കമ്പനിയാണെന്നും നടന്നുപോകേണ്ടി വന്നാലും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും എല്‍ഡിഎഫ് കണ്‍വീനർ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ഇ.പിക്കും സിപിഎമ്മിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ നിറഞ്ഞത്.
സമൂഹമാധ്യമങ്ങളില്‍ കണ്ട ചില കമന്‍റുകള്‍ ഇങ്ങനെ:
'ഉയർന്നു പറക്കാൻ ആണ് തീരുമാനം എങ്കിൽ, എറിഞ്ഞിടാൻ ഇവിടെ പാർട്ടിക്ക് ചുണക്കുട്ടികൾ ഉണ്ട്'
'ജയരാജനെ ബീമാനത്തിൽ നിന്ന് ഇറക്കിവിട്ടതിൽ പ്രതിഷേധിച്ചുകൊണ്ട് DYFI ആകാശത്ത് ബീമാനം തടയും'
'Indi go ഞങ്ങടെ ജയരാജൻ സഖാവിന്‍റെ വീടിനു മുകളിലൂടെ പറന്ന് പുഷ്‌പ്പവൃഷ്ട്ടി നടത്തി ആകാശത്തിൽ മാപ്പ് എന്ന് എഴുതി കാണിച്ചില്ലെങ്കിൽ എന്റെ വീടിന്‍റെ മുകളിലൂടെ പറക്കാൻ നിങ്ങളെ അനുവദിക്കില്ല ഞാൻ stay കൊടുക്കും...'
'എത്രയാ നിങ്ങടെ ഇന്ഡിഗോയുടെ ബെള???
അത് തരാൻ കഴിവുള്ള ഒരു ഇടത്പക്സ സർക്കാറുണ്ടിവിടെ....'
https://www.facebook.com/goindigo.in/photos/a.3070979839675642/5296393797134224/?type=3
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10