Logo
Sat, Jul 04, 2026 • 08:49 AM
LIVE TV
Watch

No business videos available

No Middle East videos available

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 04, 2026
1 min read
SHARE:
SAVE: Login to save

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ അറസ്റ്റിലായ 13 പ്രതികളാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.

സി.എം.ആര്‍.എല്‍ - എക്‌സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് പിണറായിയുടെ വീട്ടില്‍ നടന്ന പരിശോധനയ്ക്ക് ശേഷമായിരുന്നു ഇ.ഡി സംഘത്തിന് നേരെ ആക്രമണമുണ്ടായത്. കേസില്‍ ഇതുവരെ 25-ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. നിലവില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിക്കും. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കൂടാതെ, ആക്രമണത്തിന്റെ വീഡിയോ, ഫോട്ടോ ദൃശ്യങ്ങള്‍ കോടതി പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന്റെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.

അതേസമയം, ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു. കേസില്‍ ഈ ഘട്ടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാംകുമാര്‍ വി.എം എന്നിവരടങ്ങിയ ബെഞ്ചാണ് കണ്ണൂര്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10