Logo
Sat, Jun 13, 2026 • 02:03 AM
LIVE TV
Watch

No business videos available

No Middle East videos available

Sabarimala| ശബരിമല നട തുറന്നു; ഓണപൂജകള്‍ക്ക് തുടക്കമായി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 04, 2025
1 min read Updated: June 11, 2026
SHARE:
SAVE: Login to save

Sabarimala|  ശബരിമല നട തുറന്നു; ഓണപൂജകള്‍ക്ക് തുടക്കമായി
ഓണ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകുന്നേരം അഞ്ചിന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിച്ചത്. പ്രത്യേക പൂജകള്‍ ഒന്നും ഇന്നലെ ഉണ്ടായിരുന്നില്ല. ഉത്രാടദിനമായ ഇന്ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്നു. ഉത്രാടസദ്യയാണ് ഇന്നത്തെ പ്രധാന ചടങ്ങ്. മേല്‍ശാന്തിയുടെ വകയായി ഭക്തര്‍ക്ക് ഓണസദ്യ ഒരുക്കും. തിരുവോണനാളില്‍ ദേവസ്വം ജീവനക്കാരും, അവിട്ടം ദിനത്തില്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഓണസദ്യ നടത്തും. ഓണക്കാല പൂജകള്‍ക്ക് ശേഷം സെപ്റ്റംബര്‍ 7-ന് രാത്രി 9-ന് ഹരിവരാസനം പാടി നടയടയ്ക്കും. അന്ന് രാത്രി 9.50 മുതല്‍ ചന്ദ്രഗ്രഹണം ആയതിനാലാണ് നട നേരത്തെ അടയ്ക്കാന്‍ തീരുമാനിച്ചത്. തന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരമാണ്  തീരുമാനം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10