കരൂര്‍ ദുരന്തം: 41 പേരുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് മുഖ്യമന്ത്രി വിജയ് നേരിട്ട് കൈമാറും
ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ വിജയ് സര്‍ക്കാരിന്റെ തീരുമാനം. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 41 പേരുടെ കുടുംബത്തിലെ ഒരാള്‍ക്ക് വീതമാണ് സര്‍ക്കാര്‍ ജോലി നല്‍കുന്നത്. ഇവര്‍ക്കുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി വിജയ് നേരിട്ട് കൈമാറും. ഇതിനായി ഈ മാസം പത്താം തീയതി അദ്ദേഹം കരൂരിലെത്തും.
2025 സെപ്റ്റംബര്‍ 27-നായിരുന്നു തമിഴ്നാടിനെ നടുക്കിയ ദുരന്തം നടന്നത്. വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടി.വി.കെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് അന്ന് കരൂരില്‍ ഒത്തുകൂടിയത്. എന്നാല്‍ നിശ്ചയിച്ച സമയത്തേക്കാള്‍ ഏഴ് മണിക്കൂറോളം വൈകിയാണ് വിജയ് വേദിയിലെത്തിയത്.
വിജയ്യുടെ വാഹനവ്യൂഹം എത്തിയതോടെ അതുവരെ തടിച്ചുകൂടിനിന്ന ജനക്കൂട്ടം ഒരുമിച്ച് മുന്നോട്ട് ഇരച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു. ഇത് അനിയന്ത്രിതമായ തിക്കും തിരക്കിനും കാരണമാവുകയും 41 പേരുടെ ദരുണാന്ത്യത്തില്‍ കലാശിക്കുകയുമായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.