Logo
Fri, Jun 12, 2026 • 05:44 PM
LIVE TV
Watch

No business videos available

No Middle East videos available

"കുറഞ്ഞ വിലയിൽ സ്റ്റൈലിഷ് യാത്ര"; അവഞ്ചർ സ്ട്രീറ്റ് 220 ഉടൻ വിപണിയിലേക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 07, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

"കുറഞ്ഞ വിലയിൽ സ്റ്റൈലിഷ് യാത്ര"; അവഞ്ചർ സ്ട്രീറ്റ് 220 ഉടൻ വിപണിയിലേക്ക്

ബജാജ് ഓട്ടോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അവഞ്ചർ സ്ട്രീറ്റ് 220 (Avenger Street 220) വീണ്ടും ഇടംപിടിച്ചതോടെ ബൈക്ക് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഔദ്യോഗികമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ മാസം അവസാനത്തോടെ തന്നെ വാഹനം നിരത്തുകളിലെത്തുമെന്നാണ് വാഹന പ്രേമികൾ പ്രതീക്ഷിക്കുന്നത്. ഏറെ കാലമായി വിപണിയിലുണ്ടായിരുന്ന അവഞ്ചർ സ്ട്രീറ്റ് 160 മോഡൽ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതായാണ് കാണുന്നത്. ഇത് 160 മോഡലിന്റെ ഉൽപ്പാദനം ബജാജ് നിർത്തിയേക്കും എന്നതിന്റെ സൂചനയാണ്. നിലവിൽ ക്രൂയിസ് 220, സ്ട്രീറ്റ് 220 എന്നീ രണ്ട് മോഡലുകൾ മാത്രമാണ് വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ളത്.

നിലവിൽ വിപണിയിലുള്ള അവഞ്ചർ ക്രൂയിസ് 220 മോഡലിന് 1.29 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില വരുന്നത്. പുതുതായി എത്തുന്ന സ്ട്രീറ്റ് 220 മോഡലിന് ഇതിനേക്കാൾ കുറഞ്ഞ വില നിശ്ചയിക്കാനാണ് കമ്പനിയുടെ നീക്കം. സാങ്കേതികമായി നോക്കുകയാണെങ്കിൽ, ക്രൂയിസ് 220-ൽ ഉപയോഗിച്ചിരിക്കുന്ന അതേ 220cc, എയർ/ഓയിൽ-കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാണ് ഇതിനും കരുത്തേകുന്നത്. ഇത് 8,500rpm-ൽ 19bhp കരുത്തും 7,000rpm-ൽ 17.6Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നു.

ഡിസൈനിലെ മാറ്റങ്ങളാണ് സ്ട്രീറ്റ് 220-നെ ക്രൂയിസ് മോഡലിൽ നിന്ന് വേറിട്ടു നിർത്തുന്നത്. ക്രൂയിസ് പതിപ്പിനെ അപേക്ഷിച്ച് താഴ്ന്ന ഹാൻഡിൽ ബാറുകളാണ് സ്ട്രീറ്റ് വേരിയന്റിൽ നൽകിയിരിക്കുന്നത്. നഗര യാത്രകൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിലാണിത് ഒരുക്കിയിരിക്കുന്നത്. ഇതിൽ പിൻസീറ്റ് യാത്രക്കാരനുള്ള ബാക്ക്റെസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ വലിയ വിൻഡ്ഷീൽഡിന് പകരം ചെറിയ വിസറാണ് നൽകിയിരിക്കുന്നത്. എബണി ബ്ലാക്ക് (Ebony Black), കോക്ടെയിൽ വൈൻ റെഡ് (Cocktail Wine Red) എന്നീ ആകർഷകമായ രണ്ട് നിറങ്ങളിൽ ബൈക്ക് ലഭ്യമാകും.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10