Logo
Thu, Jul 02, 2026 • 02:45 PM
LIVE TV
Watch

No business videos available

No Middle East videos available

ഇംഗ്ലണ്ട് ജയിച്ചു, പക്ഷേ ലോകം കൈയടിച്ചത് അയാള്‍ക്ക്; കോംഗോയുടെ ഗോള്‍വല കാത്ത വന്മതില്‍ 'ലയണല്‍ എംപാസി'; കോംഗോ മടങ്ങുന്നത് ചരിത്രം കുറിച്ച്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 02, 2026
1 min read
SHARE:
SAVE: Login to save

ഇംഗ്ലണ്ട് ജയിച്ചു, പക്ഷേ ലോകം കൈയടിച്ചത് അയാള്‍ക്ക്; കോംഗോയുടെ ഗോള്‍വല കാത്ത വന്മതില്‍ 'ലയണല്‍ എംപാസി'; കോംഗോ മടങ്ങുന്നത് ചരിത്രം കുറിച്ച്

ലോകകപ്പ് ചരിത്രത്തിൽ സ്വന്തം രാജ്യത്തിന്റെ പേര് സുവർണ്ണാക്ഷരങ്ങളിൽ എഴുതിച്ചേർത്താണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ടൂർണമെന്റിൽ നിന്ന് മടങ്ങുന്നത്. ശക്തരായ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും അത്യന്തം ആവേശകരമായ പോരാട്ടവീര്യം പുറത്തെടുത്താണ് കോംഗോയുടെ മടക്കം. എന്നാൽ മത്സരത്തിൽ കോംഗോ തോറ്റെങ്കിലും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനം കവർന്നത് അവരുടെ ഗോൾകീപ്പർ ലയണൽ എംപാസി ആയിരുന്നു. മത്സരത്തിലുടനീളം എംപാസി നടത്തിയ കിടിലൻ സേവുകൾക്ക് മുന്നിൽ ഫുട്ബോൾ ലോകം ഒന്നടങ്കം കൈയടിക്കുകയാണ്.

 ഇംഗ്ലണ്ടിന്റെ ആകാശത്തോളമുള്ള വിജയസ്വപ്നങ്ങളെ തന്റെ ഇരു കൈകളിൽ ഒതുക്കിയ എംപാസി, ഹാരി കെയ്ൻ അടക്കമുള്ള ഇംഗ്ലീഷ് സൂപ്പർ താരനിരയെ വല്ലാതെ വിഷമിപ്പിച്ചു. കോംഗോ ഗോൾവലയ്ക്ക് മുന്നിൽ വന്മതിൽ പോലെ നിലയുറപ്പിച്ച ഈ വിശ്വസ്ത കാവലാളിന്റെ അവിശ്വസനീയ പ്രകടനത്തെ എതിരാളികൾ പോലും വാഴ്ത്തുകയാണ്. ഹാരി കെയ്നിന്റെ ഇരട്ട ഗോൾ മികവിൽ ഇംഗ്ലണ്ട് ഒടുവിൽ ജയിച്ചുകയറിയെങ്കിലും, മത്സരശേഷം യഥാർത്ഥ ഹീറോയായി മാറിയത് എംപാസി തന്നെയായിരുന്നു. മത്സരത്തിനിടയിൽ ഇംഗ്ലീഷ് സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം എംപാസിയെ കെട്ടിപ്പിടിച്ച് ആദരവ് പ്രകടിപ്പിച്ച ദൃശ്യം മാത്രം മതിയായിരുന്നു ആ പ്രകടനത്തിന്റെ മൂല്യമറിയാൻ.

 ഫ്രാൻസിൽ ജനിച്ചു വളർന്ന ലയണൽ എംപാസിയിലെ ഫുട്ബോൾ പ്രതിഭയെ വളർത്തിയത് പ്രശസ്തമായ പാരീസ് സെന്റ് ജെർമെൻ (PSG) യൂത്ത് അക്കാദമിയാണ്. ഫ്രാൻസിന്റെ അണ്ടർ-16, അണ്ടർ-17, അണ്ടർ-18 ദേശീയ ടീമുകൾക്കായി താരം ബൂട്ട് കെട്ടിയിട്ടുണ്ട്. പിന്നീട് 2022-ലാണ് താരം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. അന്നുമുതൽ ഇന്നുവരെ കോംഗോ പ്രതിരോധത്തിന്റെ ഏറ്റവും വിശ്വസ്തനായ കാവലാളായി എംപാസി തുടരുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10