യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം; പ്രതികൾക്കായി പോലീസിന്‍റെ ഒത്തുകളി

Jaihind News Bureau
Tuesday, October 29, 2019

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. പ്രതികളെ പിടികൂടി ഇത്രയും ദിവസം കഴിഞ്ഞിട്ടും യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പി.എസ്‌ സി തട്ടിപ്പ് കേസിലും പോലീസ് കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യത്തിന് അവസരമൊരുക്കുകയായിരുന്നുവെന്നും പോലീസ് ഒത്തുകളിച്ചതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്നും ആക്ഷേപമുണ്ട്.  കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.

പ്രതികളായ എല്ലാ കേസുകളിലും ഇവര്‍ക്ക് ഇതോടെ ജാമ്യം ലഭിച്ചു. പരീക്ഷാ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ ഗോകുൽ, സഫീർ, പ്രണവ് എന്നിവർ ഇപ്പോഴും ജയിലിലാണ്. ശിവരഞ്ജിത്തും നസീമും പ്രതികളായ യൂണിവേഴ്‍സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പരീക്ഷാ ക്രമക്കേട് കേസിലും അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.