യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരെ ഭീഷണിയുമായി എസ്എഫ്‌ഐ

Jaihind News Bureau
Sunday, December 1, 2019

University-College

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരെ ഭീഷണിയുമായി എസ്എഫ്‌ഐ. എസ്എഫ്‌ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലാണ് പോലീസിനെതിരെ ഭീഷണി സ്വരത്തിൽ മുദ്രാവാക്യം ഉയർത്തിയത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ പോലീസ് നടത്തിയ റെയ്ഡിൽ പ്രവർത്തരെ അറസ്റ്റു ചെയ്തതാണ് എസ് എഫ് ഐ നേതൃത്വത്തെ ചൊടിപ്പിച്ചത്.

എസ് എഫ് ഐ നേതാക്കളും പ്രവർത്തകരും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ യൂണിവേഴ്‌സിറ്റി കോളേജിലും ഹോസ്റ്റലിലും നടത്തിയ അതിക്രമങ്ങൾ തെളിവുകൾ സഹിതമാണ് പുറത്തു വന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ സമ്മർദ്ദത്തിലായ പോലീസ്, ഹോസ്റ്റലിൽ റെയ്ഡ് നടത്തി. റെയ്ഡിൽ പ്രതികളായ എസ് എഫ് ഐ നേതാളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു എസ് എഫ് ഐ യുടെ സെക്രട്ടറിയേറ്റ് മാർച്ച് . കുറ്റവാളികളെ അറസ്റ്റ് ചെയ്ത പോലീസിനെതിരെ മാർച്ചിൽ ഭീക്ഷിണി ഉയർന്നു.

എസ്എഫ് ഐ യുടെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ മുന്നിൽ നിൽക്കുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെയും എസ് എഫ് ഐ ഭീക്ഷിണി ഉയത്തി. കോളേജിലെയും ഹോസ്റ്റലിലെയും എസ് എഫ് ഐയുടെ തേർവാഴ്ചകൾ പുറത്തു വന്നതിന്‍റെയും എസ്എഫ്‌ഐയുടെ ഗുണ്ടാ സങ്കേതമായ ഗവൺമെൻറ് കോളേജ് ഹോസ്റ്റലിൽ റെയ്ഡു നടന്നതിലും കടുത്ത അമർഷത്തിലാണ് നേതൃത്വം.