2019 തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും

Jaihind Webdesk
Monday, October 8, 2018

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ രണ്ട് സംസ്ഥാനങ്ങൾ മധ്യപ്രദേശും രാജസ്ഥാനുമാണ്. രണ്ട് സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ ഭരണവിരുദ്ധ തരംഗം അലയടിക്കും. കർഷക പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാത്ത ചോദ്യമായി മാറിയിരിക്കുകയാണ് ഇരു സംസ്ഥാന സർക്കാരുകളും.

രാജ്യത്ത‌് പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പ്രഭവകേന്ദ്രം എന്ന നിലയിലാണ‌് രാജസ്ഥാന്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക‌്ക്കെ നീങ്ങുന്നത്. രൂക്ഷമായ കര്‍ഷകസമരങ്ങളും വര്‍ഗീയ കൊലപാതകങ്ങളും വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ പിടിച്ചുലക്കുന്നുണ്ട‌്. ഭരണവിരുദ്ധ വികാരത്തെ എങ്ങിനെ മറികടക്കുമെന്നുള്ള ശ്രമത്തിലാണ‌് ബിജെപി. അല്‍വാര്‍ മേഖലയില്‍മാത്രം പശുവിന്‍റെ പേരില്‍ ഒന്നിലേറെ കൊലപാതകങ്ങളാണ് ഈയിടെ നടന്നത്. ലൗ ജിഹാദ് ആരോപിച്ച്‌ തൊഴിലാളിയെ ജീവനോടെ തീകൊളുത്തി കൊന്നതും വന്‍ പ്രതിഷേധമുയര്‍ത്തി. വന്‍ കര്‍ഷകപ്രക്ഷോഭങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. 13 ദിവസം നീണ്ട ഉപരോധസമരത്തെ തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഈ വര്‍ഷം ആദ്യം നടന്ന ലോക‌്സഭാ ഉപതെരഞ്ഞെടുപ്പില്‍ അജ്മീര്‍ മണ്ഡലത്തില്‍ ബിജെപി സിറ്റിങ‌് സീറ്റില്‍ തോറ്റിരുന്നു.

കര്‍ഷകസമരത്തെയും ദളിത് പ്രക്ഷോഭങ്ങളെയും ചോരയില്‍ മുക്കിയ ശിവരാജ്സിജ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണമാണ് മധ്യപ്രദേശിൽ നടക്കുന്നത്. 230ല്‍ 165 സീറ്റ് നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2013ല്‍ വീണ്ടും അധികാരത്തിലെത്തിയത്. എന്നാൽ ജനസംഖ്യയുടെ 75 ശതമാനവും കൃഷി ഉപജീവനമാക്കുന്ന സംസ്ഥാനം വലിയ കര്‍ഷകസമരങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്.

ന്യായവില ആവശ്യപ്പെട്ട് സമരംചെയ‌്ത കര്‍ഷകര്‍ക്കുനേരെ മന്ദ്സോറില്‍നടന്ന വെടിവയ‌്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടത് പ്രക്ഷോഭം രൂക്ഷമാക്കി. 2016ലെ കണക്കുപ്രകാരം ഓരോ എട്ടു മണിക്കുറിലും ഒരു കര്‍ഷകന്‍ സംസ്ഥാനത്ത് ആത്മഹത്യചെയ്യുന്നു. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരെ നടന്ന ദളിത് ബന്ദില്‍ സംസ്ഥാനത്ത് വലിയ സംഘര്‍ഷങ്ങളാണ് നടന്നത്. തീവ്രഹിന്ദുത്വ സംഘടനകള്‍ പരസ്യവെല്ലുവിളിയുമായി രംഗത്തിറങ്ങിയതോടെയാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടായത്. ആറുപേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു.

വിവിധ പാര്‍ടികളുമായി സഖ്യം രൂപീകരിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്. ബിഎസ്പിയുടെ സമ്മർദത്തെ അതിജീവിക്കാനാകും എന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പ്രതീക്ഷ.

https://www.youtube.com/watch?v=XMGVb9SGu-g