ബിജെപി ഇതര കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്ന് ഉമ്മൻചാണ്ടി

Jaihind News Bureau
Saturday, December 21, 2019

സംസ്ഥാന സർക്കാർ സെൻസസ് നടപടികൾ നിർത്തി വെച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമതി അംഗം ഉമ്മൻ ചാണ്ടി. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പൗരത്വ രജിസ്റ്റർ നടപടികളുമായി മുന്നോട്ട് പോകണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ്. ഭൂരിപക്ഷ സംസ്ഥാനങ്ങൾ ഒന്നിച്ചു നിന്നാൽ കേന്ദ്രത്തിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.