ഇന്ത്യക്കാരനാണെന്ന് തെളിയിക്കണമെന്ന് പറയാന്‍ നരേന്ദ്ര മോദി ആരാണ്? : പൗരത്വ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Thursday, January 30, 2020

രാജ്യത്തെ ജനങ്ങളുടെ പൗരത്വം ചോദ്യം ചെയ്യാൻ മോദിക്ക് എന്ത് അധികാരമാണുള്ളതെന്ന് രാഹുൽ ഗാന്ധി. ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ ഒരാളുടെയും സാക്ഷ്യപത്രം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ സമരങ്ങളിലൂടെ മോദിയുടെ വെറുപ്പിന്‍റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. കൽപ്പറ്റയിൽ ഭരണഘടനാ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

നാഥുറാം ഗോഡ്സേയുടെ ആശയത്തിലാണ് മോദി വിശ്വസിക്കുന്നത്. കണ്ണുകളിൽ നോക്കി സംസാരിക്കാൻ മോദിക്ക് കഴിയില്ല.മോദി സത്യത്തെ ഭയപ്പെടുന്നു. വിദേശ രാജ്യങ്ങളിൽ രാജ്യത്തിന്‍റെ പ്രതിച്ഛായ മോശമായി.

രാജ്യം വലിയ സാമ്പത്തിക തകർച്ച നേരിടുന്നു. യുവജനങ്ങളുടെ പ്രതീക്ഷകൾ അസ്തമിച്ചു. ഇന്ത്യക്കാരനാണെന്ന് തെളിയിക്കേണ്ട സ്ഥിതിയാണ് ഇന്ന് രാജ്യത്തുള്ളത്. ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ ആരുടെയും സാക്ഷ്യപത്രം വേണ്ട. രാജ്യത്തെ ജനങ്ങളുടെ പൗരത്വം ചോദ്യം ചെയ്യാൻ മോദി ആരാണ്? വെറുപ്പിന്‍റെ രാഷ്ട്രീയത്തെ എതിർത്ത് തോൽപ്പിക്കുക ജനങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ സമരത്തിലൂടെ വെറുപ്പിന്‍റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തും. വിദ്വേഷത്തിന്റെയും വെറുപ്പിന്‍റെയും രാഷ്ട്രീയമാണ് മോദി പ്രചരിപ്പിക്കുന്നത്. പാകിസ്ഥാനെ കുറിച്ച് സംസാരിക്കുന്ന മോദി രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് മിണ്ടുന്നില്ല. രാജ്യത്തെ വെറുപ്പിന്‍റെ രാഷ്ട്രീയം ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെയും ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.