ശബരിമല വിഷയത്തില്‍ NSS പുനപരിശോധന ഹർജി നൽകി

Jaihind Webdesk
Monday, October 8, 2018

ശബരിമല വിഷയത്തില്‍ എൻ എസ് എസ് പുനപരിശോധന ഹർജി നൽകി. ഫയൽ ചെയ്ത ആദ്യ റിവ്യൂ ഹർജിയാണ് ഇത്. വിധിയിൽ ഗുരുതര പിഴവുകളാണ് ഉള്ളതെന്നും എൻ എസ് എസ് ചൂണ്ടിക്കാട്ടി. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന വാദം തെറ്റാണ്. ഇതിന് പൗരാണിക രേഖകളിൽ തെളിവുണ്ട്.

കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണ് ഹർജി ഫയൽ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ എൻ എസ് എസ്  ഭരണഘടനയുടെ 14ആം അനുച്ഛേദ പ്രകാരം ആചാരങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതെ ആകുമെന്നും വ്യക്തമാക്കി.

കേസിൽ നേരത്തെ കക്ഷി അല്ലാത്തവർക്ക് ഫയൽ ചെയ്യാൻ ചീഫ് ജസ്റ്റിസിന്‍റെ അനുമതി വേണം. ഇത് വരെ ചീഫ് ജസ്റ്റിസ് ആർക്കും അനുമതി നൽകിയിട്ടില്ല.