കേരളാ ഹൗസ് ജീവനക്കാരിയും എന്‍ജിഒ അസോസിയേഷന്‍ എക്സിക്യൂട്ടീവ് മെമ്പറുമായ ഗീത ആര്‍. അന്തരിച്ചു

Jaihind News Bureau
Saturday, January 4, 2020

Geetha-KeralaHouse-obit

കേരളാ ഹൗസ് ജീവനക്കാരിയും എന്‍ജിഒ അസോസിയേഷന്‍ എക്സിക്യൂട്ടീവ് മെമ്പറുമായ ഗീത ആര്‍. അന്തരിച്ചു. 45 വയസ്സായിരുന്നു. ഇന്ന് രാവിലെ അഞ്ച് മണിയോടെ ഹൃദയാഘാതം മൂലം ആർ.എം.എല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ സ്വദേശമായ പാലക്കാട് നെന്മാറയില്‍ നടക്കും. കേരളാ ഹൗസ് മുന്‍ ജീവനക്കാരനായ ചെന്താമരാക്ഷന്‍ ഭർത്താവാണ്.