അടുത്ത സർക്കാറിന്‍റെ തലയിൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണ് പിണറായി സർക്കാറിന്‍റെ ശ്രമം : ഉമ്മൻചാണ്ടി

Jaihind News Bureau
Saturday, October 26, 2019

അടുത്ത സർക്കാറിന്‍റെ തലയിൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണ് പിണറായി സർക്കാറിന്‍റെ ശ്രമമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. ശമ്പള കമ്മീഷന്‍റെ കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും കമ്മീഷനെ വയ്ക്കുമെന്നാണ് പറയുന്നത്. ഓരോ 10 വർഷവും പെൻഷൻ കുടിശ്ശിക 5 ഇരട്ടി വർദ്ധിക്കും. കാര്യങ്ങൾ മുൻകൂട്ടി കാണാൻ സർക്കാറിന് കഴിയണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സർക്കാർ തിരുത്തലുകൾക്ക് തയ്യാറാകണം. മരണാനന്തര പെൻഷൻ 30 ശതമാനം കുറച്ചത് തിരു ത്തണം. ജീവനക്കാരെ സർക്കാർ വേട്ടയാടുന്നുവെന്നും ആനുകൂല്യങ്ങൾ ലഭിക്കാൻ ജീവനക്കാർക്ക് അർഹതയുണ്ടെന്നും എൽഡിഎഫ് ഭരിക്കുമ്പോൾ ജീവനക്കാരുടെ കാര്യങ്ങൾ മറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻ.ജി.ഒ. അസോസിയേഷൻ 45-ആമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

https://youtu.be/Ix-33a9534s