സിപിഎം-ബിജെപി രഹസ്യബന്ധത്തിന് തെളിവാണ് വട്ടിയൂർക്കാവിലേയും കോന്നിയിലേയും എൽ.ഡി.എഫിന്‍റെ വിജയമെന്ന് എം.എം ഹസൻ

Jaihind News Bureau
Saturday, October 26, 2019

മാർക്‌സിസ്റ്റ് പാർട്ടിയും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധം എത്രത്തോളമെത്തി എന്നതിന്‍റെ തെളിവാണ് വട്ടിയൂർക്കാവിലേയും കോന്നിയിലേയും എൽ.ഡി.എഫിന്‍റെ വിജയമെന്ന് എം.എം ഹസൻ. പ്രതിപക്ഷം പറയുന്ന നിലപാടുകൾ ഒന്നും അംഗീകരിക്കില്ല എന്ന രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ ഗുരുതരമായ പ്രശ്‌നങ്ങൾക്ക് വഴിവച്ചേക്കാമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. എൻ.ജി.ഒ അസോസിയേഷന്‍റെ 45-ആം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.എം ഹസ്സൻ.