എന്‍.ജി.ഒ. അസോസിയേഷന്‍ ഉദ്ഘാടന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഉമ്മന്‍ചാണ്ടി; മുഖ്യപ്രഭാഷണം കെ.സി വേണുഗോപാല്‍

Jaihind News Bureau
Saturday, October 26, 2019

എന്‍.ജി.ഒ. അസോസിയേഷന്‍ 45-ആമത് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി. സാധുകല്യാണ മണ്ഡപത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.

തിരുവനന്തപുരത്തു നിന്നും കൊടിമര ജാഥയും പാലക്കാട്ടു നിന്നുള്ള പതാക ജാഥയും സമ്മേളന വേദിയായ എ.വി.രാജഗോപാല്‍ നഗറില്‍ സംഗമിച്ചതോടെയാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് നൂറു കണക്കിന് സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകരും നേതാക്കളും അണിനിരന്ന പടുകൂറ്റന്‍ പ്രകടനമാണ് കണ്ണൂരിന്‍റെ നഗരവീഥിയെ പ്രകമ്പനം കൊള്ളിച്ച് പൊതുസമ്മേളന നഗരിയായ ചന്ദ്രബാബുനഗറിലേക്ക് നീങ്ങിയത്. പ്രകടനത്തിന് സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ സതീശന്‍ പാച്ചേനി, സംഘടനാ നേതാക്കളായ കെ.എ. മാത്യു, പി.ഉണ്ണികൃഷ്ണന്‍, രാജേഷ് ഖന്ന, മധു, മോഹന്‍കുമാര്‍.കെ.സുധാകരന്‍, അബ്ദുള്‍ റഷീദ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ന് സമ്മേളന നഗരിയായ സാധുകല്യാണ മണ്ഡപത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ്‍ കെ.സുധാകരന്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹനാന്‍ എം പി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നേല്‍ സുരേഷ് എംപി, എം.കെ രാഘവന്‍ എംപി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുക്കും. തുടര്‍ന്ന് തകര്‍ന്നടിയുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗം എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാര്‍ മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും മൂന്‍ ആസൂത്രണ ബോര്‍ഡ് അംഗം സി.പി ജോണ്‍ വിഷയം അവതരിപ്പിക്കും.

2.30ന് നടക്കുന്ന വനിതാ സമ്മേളനം രമ്യഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും. മേയര്‍ സുമാ ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും, 3.30ന് നടക്കുന്ന അഭിപ്രായ സംഘടാന സ്വാതന്ത്ര്യ നിഷേധം എങ്ങിനെ നേരിടാം എന്ന വിഷയത്തിലുള്ള സെമിനാര്‍ വി.ഡി സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ ഡി മുസ്തഫ വിഷയം അവതരിപ്പിക്കും. 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. യു.കെ കുമാരന്‍, പി. സുരേന്ദ്രന്‍, കല്‍പ്പറ്റ നാരായണന്‍, രമേശ് കാവില്‍ എന്നിവര്‍ സംസാരിക്കും. രാത്രി നടക്കുന്ന കലാ സന്ധ്യ ചലചിത്ര നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

https://youtu.be/gvmUveZcQTs