പ്രളയബാധിത കേരളത്തിന് വേണ്ടി ഡൽഹി കേരളഹൗസിൽ നിന്നുള്ള സഹായം തുടരുന്നു

Jaihind Webdesk
Thursday, August 30, 2018

കേരളത്തിന് വേണ്ടി ഡൽഹി കേരളഹൗസിൽ നിന്നുള്ള സഹായം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 35 കോടിയിലേറെ രൂപയാണ് ഡൽഹിയിൽ നിന്ന് സ്വരൂപിച്ചത്.

കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിന് സൗജന്യമായി റെയിൽസൗകര്യം ലഭ്യമാക്കുന്ന സമയപരിധി സെപ്റ്റംബർ 15 വരെയാക്കി. നേരത്തെ ആഗസ്റ്റ് 31 വരെയായിരുന്നു സൗജന്യ റെയിൽ സേവനം. ചീഫ്സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്ന് കേരളഹൗസ് റെസിഡന്‍റ് കമ്മിഷണർ പുനീത് കുമാർ റെയിൽവേ ബോർഡ് ചെയർമാന് ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു.

കേരളഹൗസിൽ വലിയ തോതിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിയതോടെ അവ സുരക്ഷിതമായി കേരളത്തിലെത്തിക്കുന്നതിന് റെയിൽവെ സൗജന്യമായി നിശ്ചിത എണ്ണം ചരക്ക് ബോഗികൾ അനുവദിക്കുകയായിരുന്നു. എല്ലാ ദിവസവും 90 ടണ്ണിലധികം സാമഗ്രികൾ ഇങ്ങനെ കേരളത്തിലേക്ക് അയക്കാനായി. ഇതു വരെ 1000 ടണ്ണിലധികം അവശ്യവസ്തുക്കൾ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ഇന്നലെ സുപ്രീംകോർട്ട് ബാർ അസോസിയേഷൻ പ്രതിനിധികൾ 51 ലക്ഷം രൂപ കേരള ഹൗസിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

https://youtu.be/RH0ycnEZlYM