തരം കിട്ടിയാൽ നരേന്ദ്രമോദി താജ് മഹലും വിൽക്കും; കേന്ദ്രം ഭരിക്കുന്നത് ജനങ്ങളുടേതല്ല, അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരെന്ന് രാഹുല്‍ഗാന്ധി

Jaihind News Bureau
Tuesday, February 4, 2020

കേന്ദ്രം ഭരിക്കുന്നത് ജനങ്ങളുടേതല്ല, അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തൊഴിൽ നൽകാമെന്ന് പറഞ്ഞ് നരേന്ദ്രമോദി ജനങ്ങളെ പറ്റിച്ചു. ജി എസ്ടിയും, നോട്ട് നിരോധനവും ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് ഒടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ സമ്പത്ത് മുഴുവൻ വിൽക്കുന്ന സർക്കാർ. സാധാരണക്കാരുടെ പണം എടുത്ത് കോർപറേറ്റ് സഹായികൾക്ക് മോദി കൊടുക്കുന്നു.

പാകിസ്ഥാനിൽ പോയി ഹിന്ദുസ്ഥാൻ സിന്ദാബാദ് വിളിച്ച നേതാവാണ് ജങ്പുര മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ധർവിന്ദർ സിങ് മർവ. ഏത് ബിജെപി നേതാവിന് ഇത് സാധിക്കും എന്ന് രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. തരം കിട്ടിയാൽ നരേന്ദ്രമോദി താജ് മഹലും വിൽക്കുമെന്ന് രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ സമ്പത്ത് മുഴുവൻ സർക്കാർ വിൽക്കുകയാണ്. ബി.ജെ.പിയുടെ പ്രധാന പണി കാലാപാഹ്വാനമാണെന്നും രാഹുൽ ഗാന്ധി ഡൽഹിയിലെ കോൺഗ്രസ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.