മോദിസർക്കാരിനും കെജ്‌രിവാളിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Wednesday, February 5, 2020

രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് മോദിയും കെജ്‌രിവാളും മൗനം തുടരുന്നുവെന്ന് രാഹുൽ ഗാന്ധി. ഡൽഹിയിലെ ഓരോ വികസനവും കോണ്‍ഗ്രസ് നടപ്പിലാക്കിയതാണ്. കോണ്‍ഗ്രസ് ആരുടെയും മതവും ജാതിയും ഭാഷയും ചോദിച്ചല്ല ഈ കാര്യങ്ങൾ ഒന്നും ചെയ്തത്, മോദിയും കെജ്‌രിവാളും രാജ്യത്തെ ജനങ്ങളെ ദേശ സ്നേഹം പഠിപ്പിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളെ ആരും ദേശസ്നേഹം പേടിപ്പിക്കേണ്ട കാര്യം ഇല്ല. കർഷകരുടെ ഒരു രൂപ കടം പോലും എഴുതി തള്ളാത്ത മോദി കോർപറേറ്റ് മുതലാളിയുടെ കടം എഴുതി തള്ളി. ഇന്ത്യയിൽ നിക്ഷേപം നടത്താൻ വിദേശ കമ്പനികൾ തയ്യാറായിരുന്നു. പക്ഷെ രാജ്യത്ത് നിലവിൽ തുടരുന്ന സംഘർഷങ്ങൾ അതിനുള്ള സാധ്യത തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിഭജനം കൊണ്ട് രാജ്യത്തിന് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്നും രാജ്യത്ത് നുണ പ്രചാരണങ്ങൾ മാത്രം മതിയെന്നാണ് മോദിയും കെജ്‌രിവാളും പറയുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.