Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മണിയാർ പദ്ധതി KSEB ഏറ്റെടുക്കണം, ചെറുകിട ജലവൈദ്യുത പദ്ധതികൾ പുനരാരംഭിക്കണം: യൂത്ത് കോൺഗ്രസ് വൈദ്യുതി മന്ത്രിക്ക് നിവേദനം നൽകി

കാലാവധി പൂർത്തിയായ മണിയാർ ജലവൈദ്യുത പദ്ധതി അടിയന്തരമായി KSEB ഏറ്റെടുക്കണമെന്നും പത്തനംതിട്ട ജില്ലയിൽ സർവേ പൂർത്തിയാക്കിയ ചെറുകിട പദ്ധതികൾ പുനരാരംഭിക്കണമെന്നു...

മണിയാർ പദ്ധതി KSEB ഏറ്റെടുക്കണം, ചെറുകിട ജലവൈദ്യുത പദ്ധതികൾ പുനരാരംഭിക്കണം: യൂത്ത് കോൺഗ്രസ് വൈദ്യുതി മന്ത്രിക്ക് നിവേദനം നൽകി

കാലാവധി പൂർത്തിയായ മണിയാർ ജലവൈദ്യുത പദ്ധതി അടിയന്തരമായി KSEB ഏറ്റെടുക്കണമെന്നും പത്തനംതിട്ട ജില്ലയിൽ സർവേ പൂർത്തിയാക്കിയ ചെറുകിട പദ്ധതികൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിന് നിവേദനം നൽകി. 12 മെഗാവാട്ട് ശേഷിയുള്ള മണിയാർ പദ്ധതിയുടെ സ്വകാര്യ കമ്പനിയുമായുള്ള BOOT കരാർ കാലാവധി കഴിഞ്ഞിട്ടും പൊതുമേഖലയിലേക്ക് മാറ്റാൻ വൈകുന്നത് പൊതുജനതാല്പര്യത്തിന് വിരുദ്ധമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. മണിയാറിന്റെ മുൻകാല കരാറുകളിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

KSEB മുൻപ് സർവേ പൂർത്തിയാക്കിയ പാറക്കടവ് (15 MW), കിസുമം, കുറുമ്പെട്ടി, മാടത്തരുവി തുടങ്ങിയ ചെറുകിട പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുക, കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ശബരിഗിരി പദ്ധതിയിലെ തകരാറിലുള്ള നാലാം നമ്പർ യൂണിറ്റ് പുനരുദ്ധരിച്ച് പൂർണ്ണ ശേഷിയിലാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

കൂടാതെ, പമ്പാ ജലസേചന പദ്ധതിയെയും കുടിവെള്ള ലഭ്യതയെയും ബാധിക്കാത്ത രീതിയിൽ ശബരിഗിരി വിപുലീകരണ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തണമെന്നും പീക്ക് സമയത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പ്രധാന വിതരണ കേന്ദ്രങ്ങൾക്ക് സമീപം ബാറ്ററി സ്റ്റോറേജ് പ്ലാന്റുകൾ (Battery Storage Plants) സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കും സാമ്പത്തിക ബാധ്യതകൾക്കും പരിഹാരം കാണാൻ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കണമെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട നിവേദക സംഘത്തിൽ യൂത്ത് കോൺഗ്രസ് ഭാരവാഹി ഡെയിൻ എം. രാജനും ഒപ്പമുണ്ടായിരുന്നു.

Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in