Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യുവജന വിരുദ്ധ ഉത്തരവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; സർക്കാർ ഉത്തരവ് കത്തിച്ചു

യുവജന വിരുദ്ധ ഉത്തരവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; സർക്കാർ ഉത്തരവ് കത്തിച്ചു
തിരുവനന്തപുരം: പി.ജി , എം.ഫിൽ, പിഎച്ച്ഡി,നെറ്റ്, ജെആർഎഫ് തുടങ്ങി ഉന്നത ബിരുദമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരുടെ തൊഴിലെന്ന സ്വപ്നത്തെ കൊറോണക്കാലത്തിന്‍റെ മറവില്‍ ഇറക്കിയ ഉത്തരവിലൂടെ സർക്കാർ തകർത്തിരിക്കുകയാണ്. അപ്രഖ്യാപിത നിയമന നിരോധനമാണ്‌ വരുംവർഷങ്ങളിൽ സംഭവിക്കാൻ പോകുന്നത് എന്ന് ഉദ്യോഗാർത്ഥികൾ ഒന്നടങ്കം പറയുന്നു. ഉത്തരവില്‍ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ എല്ലാ പ്രദേശങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രസ്തുത ഉത്തരവ് കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്  കെ.എസ്. ശബരിനാഥന്‍ എംഎല്‍എയും പ്രതിഷേധത്തില്‍ അണിചേർന്നു.  അരുവിക്കര യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് എസ്.കെ. രാഹുലിനൊപ്പം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുറ്റിച്ചലിലാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. യുവജന വിരുദ്ധ ഉത്തരവിനെതിരെ കൊച്ചിയിലും പ്രതിഷേധമുണ്ടായി.  എല്ലാ വർഷവും അഞ്ച് ലക്ഷം യുവാക്കൾക്ക് ജോലി നൽകും എന്ന വാഗ്ദാനത്തിലൂടെ അധികാരത്തിലേറിയ സർക്കാർ, കേരളത്തിലെ യുവാക്കളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മറ്റിടങ്ങളിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ വീടുകളിൽ ഉത്തരവിന്‍റെ പകർപ്പ് കത്തിച്ചാണ് പ്രതിഷേധ സമരത്തിൽ പങ്കാളികളായത്.  

Related articles

See all
Popular News

അഷ്ടമുടിയുടെ ഓളപ്പരപ്പിൽ സർവാധിപത്യം നേടി മേൽപ്പാടൻ ചുണ്ടന്‍; CBL ആറാം സീസൺ കിരീടവും പ്രസി...

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in