വനിതാ കമ്മീഷന്‍ വീണ്ടും കുരുക്കില്‍. കമ്മിഷന്‍ അംഗം ഷാഹിദ കമാലിന്‍റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് ആരോപണം. ഷാഹിദയ്ക്ക് സര്‍വകലാശാലാ ബിരുദവും ഡോക്ടറേറ്റും ഇല്ലെന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ ഒരു വനിതയാണ് ആരോപണമുന്നയിച്ചത്. ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സര്‍വകലാശാലയില്‍ നിന്നു രേഖ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ ഡോ. ഷാഹിദ കമാല്‍ എന്നാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.
ഈ ആരോപണം പരിശോധിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബുവും സിപിഐ നേതാവ് ആനി രാജയും കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടു.