Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് ഉരുള്‍പ്പൊട്ടല്‍ ; ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് വി ഡി സതീശന്‍

വയനാട് ഉരുള്‍പ്പൊട്ടല്‍ ; ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് വി ഡി സതീശന്‍
പാലക്കാട്: വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കിട്ടിയ പോലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ കേരളം ഇന്ത്യയുടെ ഭൂപടത്തില്‍ ഇല്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഈ തീരുമാനം വന്നതെന്നത് പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര അവഗണയ്‌ക്കെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ല. ഒറ്റയ്ക്ക് സമരം ചെയ്യും. എല്‍ഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ലെന്നും അതുകൊണ്ടാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതെസമയം പാലക്കാട് ഇരട്ട വോട്ട് വിവാദത്തില്‍ നിയമനടപടി എന്ന് പറഞ്ഞ് എന്നെ വിരട്ടേണ്ടെന്ന് ഇടത് സ്ഥാനാര്‍ത്ഥി ഡോ പി സരിനുള്ള മറുപടി പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു. മൂന്ന് മാസം മുന്‍പ് വാടക വീട് എടുത്ത് സരിന്‍ വോട്ട് ചേര്‍ത്തു. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഒരു പണിയും എടുക്കാത്ത ആളാണ്. അതാണ് ഇപ്പോള്‍ ബഹളം വയ്ക്കുന്നത്. മന്ത്രി, അളിയന്‍, ജില്ല സെക്രട്ടറി എന്നിവര്‍ ചേര്‍ന്നുള്ള ലോബിയാണ് പാലക്കാട് സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ അനുമതിയോടെയാണ് സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍ നിന്നും ബോണ്ട് വാങ്ങിയതെന്നാണ് ആത്മകഥയില്‍ ഇ പി പറയുന്നത്. ഇ പി ജയരാജന്‍ സത്യം മാത്രം പറയുന്നയാളാണ്. ശത്രുക്കളാണോ മിത്രങ്ങളാണോ ഇ പിക്ക് പണി കൊടുത്തത് എന്ന് അന്വേഷിച്ചാല്‍ മതി. ഇ പി പാലക്കാട് വന്ന് പ്രസംഗിച്ചത് തമാശയാണ്. എന്നാല്‍ ഇ പി ജയരാജന്‍ സിപിഎം വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related articles

See all
Popular News

കൽപ്പാത്തിയിൽ ഇന്ന് രണ്ടാം തേര്! രഥസം​ഗമം നാളെ; ആഘോഷനിറവിൽ അ​ഗ്രഹാരവീഥികൾ

Popular News

ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; തൃശ്ശൂർ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ വള്ളത്തോൾ നഗറിൽ പ...

Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Save your stories

Sign in