Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആ സ്ത്രീക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: അതിജീവിതയ്ക്ക് പ്രത്യേക താല്‍പര്യമെന്ന ഇപി ജയരാജന്‍റെ പരാമർശത്തിനെതിരെ വിടി ബല്‍റാം

ആ സ്ത്രീക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: അതിജീവിതയ്ക്ക് പ്രത്യേക താല്‍പര്യമെന്ന ഇപി ജയരാജന്‍റെ പരാമർശത്തിനെതിരെ വിടി ബല്‍റാം
തിരുവനന്തപുരം ∙ സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെ  പ്രസ്താവനയ്ക്കെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബല്‍റാം. ഇത് ആ സ്ത്രീയെ ഡിസ്ക്രെഡിറ്റ് ചെയ്യുന്നതും അവർക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണെന്ന് വി.ടി.ബൽറാം പറഞ്ഞു. ‘അവൾക്കൊപ്പം, അവൾക്കൊപ്പം’ എന്ന് നാഴികയ്ക്കു നാൽപ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നവരോടാണ്. നിങ്ങൾ ഇപ്പോൾ ആർക്കൊപ്പമാണ് ? അതിജീവിതയായ വനിതയ്ക്കൊപ്പം തന്നെയാണോ അതോ അവർക്ക് വിശ്വാസം നഷ്ടപ്പെട്ട സർക്കാരിനൊപ്പമോ?’– ബൽറാം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം : അതിജീവിതയായ വനിതയെ അധിക്ഷേപിക്കുന്നതാണ് എൽഡിഎഫ് കൺവീനറുടെ ഈ വാക്കുകൾ. തനിക്ക് നീതി നൽകുന്നതിന് പകരം പ്രതികൾക്കനുകൂലമായി ഇവിടത്തെ സർക്കാർ സംവിധാനങ്ങളും കീഴ്ക്കോടതികളും ഒത്തുകളിക്കുന്നു എന്ന ഗുരുതരമായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് അതിജീവിത നേരിട്ട് പരാതിയുമായി മേൽക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതിന്റെ ‘പിന്നിൽ പ്രത്യേക താൽപര്യമുണ്ടെ’ന്ന് ഉന്നത സിസപിഎം നേതാവ് തന്നെ ആരോപിക്കുമ്പോൾ അത് ആ സ്ത്രീയെ ഡിസ്ക്രെഡിറ്റ് ചെയ്യുന്നതും അവർക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണ്. അതിക്രൂരമായ ഒരു ക്രൈമിന്റെ ഇരയായ തനിക്ക് ഈ നാട്ടിലെ നിയമസംവിധാനത്തിലൂടെത്തന്നെ നീതി ലഭിക്കണമെന്ന ഏക താൽപര്യമല്ലാതെ മറ്റെന്ത് പ്രത്യേക താൽപര്യമാണ് ഇക്കാര്യത്തിൽ ആ വനിതയ്ക്ക് ഉണ്ടാവാൻ സാധ്യതയുള്ളത്? കേരളത്തിലെ സർക്കാർ തനിക്കൊപ്പമില്ലെന്ന് അതിജീവിതയായ സ്ത്രീ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിയുന്നു, അതവർ കൃത്യമായി കോടതി മുൻപാകെ തുറന്നുപറയുന്നു. ഇനി ചോദ്യം ‘അവൾക്കൊപ്പം, അവൾക്കൊപ്പം എന്ന് നാഴികയ്ക്കു നാൽപ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നവരോടാണ്. നിങ്ങൾ ഇപ്പോൾ ആർക്കൊപ്പമാണ് ? അതിജീവിതയായ വനിതയ്ക്കൊപ്പം തന്നെയാണോ അതോ അവർക്ക് വിശ്വാസം നഷ്ടപ്പെട്ട സർക്കാരിനൊപ്പമോ?  

Related articles

See all
Popular News

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്ത...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ...

Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Save your stories

Sign in