Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആഡംബരവും സുരക്ഷയും ഒത്തിണങ്ങി വോൾവോയുടെ പുതിയ ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് എസ്‌യുവി 'ഇഎക്സ് 90' ഇന്ത്യൻ വിപണിയിൽ

ആഡംബരവും സുരക്ഷയും ഒത്തിണങ്ങി വോൾവോയുടെ പുതിയ ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് എസ്‌യുവി 'ഇഎക്സ് 90' ഇന്ത്യൻ വിപണിയിൽ

ന്യൂഡൽഹി: ആഡംബരവും സുരക്ഷയും നൂതന സാങ്കേതികവിദ്യയും ഒരുമിപ്പിച്ച് വോൾവോയുടെ പുതിയ ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ 'ഇഎക്സ് 90' (EX90) ഇന്ത്യൻ വിപണിയിലെത്തി. വോൾവോ കാർ ഇന്ത്യയുടെ ആദ്യ സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനമായ ഇഎക്സ് 90 ആറ് സീറ്റുകളുമായാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ എക്സ്ഷോറൂം വില 1,26,00,000 രൂപയാണ്. ഡൽഹിയിൽ നടന്ന 90-90 ഷോയിൽ വോൾവോ കാർ ഇന്ത്യ മാനേജിങ് ഡയറക്ടർ ജ്യോതി മലോത്രയാണ് വാഹനം ഔദ്യോഗികമായി അവതരിപ്പിച്ചത്. ഡിസംബർ 31 വരെ ബുക്കിങ് നടത്തുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

പെർഫോമൻസും റേഞ്ചും:
106 കിലോവാട്ട് അവർ ബാറ്ററിയും ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സിസ്റ്റവുമാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. 456 എച്ച്.പി. കരുപ്പും 670 എൻ.എം. ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഈ എസ്‌യുവിക്ക് വെറും 5.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താനാകും. WLTP മാനദണ്ഡപ്രകാരം 625 കിലോമീറ്റർ വരെയും ICAT റേറ്റിംഗ് പ്രകാരം 725 കിലോമീറ്റർ വരെയുമാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. ബൈഡയറക്ഷനൽ ചാർജിങ് സംവിധാനവും വാഹനത്തിലുണ്ട്.

സുരക്ഷയും സാങ്കേതികവിദ്യയും:
വോൾവോയുടെ പുതിയ എസ്‌.പി.എ.2 (SPA2) പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന ഇഎക്സ് 90-ൽ എൻവിഡിയ ഡ്രൈവ് പ്ലാറ്റ്‌ഫോമും ക്വാൽകോം സ്നാപ്ഡ്രാഗൺ 8155 കോക്ക്പിറ്റ് സാങ്കേതികവിദ്യയുമുണ്ട്. അഞ്ച് ക്യാമറകൾ, അഞ്ച് റഡാറുകൾ, 12 ultrasonic സെൻസറുകൾ എന്നിവടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനമാണ് ഇതിലുള്ളത്. 360 ഡിഗ്രി 3ഡി ക്യാമറ, പൈലറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, യാത്രക്കാരെ തിരിച്ചറിയുന്ന സംവിധാനം, കൂട്ടിയിടി ഒഴിവാക്കാനുള്ള സാങ്കേതികവിദ്യ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഡംബര ഇന്റീരിയറും സവിശേഷതകളും:
14.5 ഇഞ്ച് സെൻട്രൽ ടച്ച്‌സ്ക്രീനിൽ ഗൂഗിൾ മാപ്സ്, യൂട്യൂബ്, ആമസോൺ പ്രൈം വീഡിയോ എന്നിവയ്‌ക്കൊപ്പം വയർലെസ് ആപ്പിൾ കാർപ്ലേയും ലഭ്യമാണ്. നാപ്പ ലെതർ സീറ്റുകൾ, നാല് മേഖലകളായി ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കൺട്രോൾ, പനോരമിക് ഇലക്ട്രോക്രോമിക് സൺറൂഫ്, ബാക്ക്ലിറ്റ് വുഡ് ഡെക്കർ എന്നിവ ഇന്റീരിയറിനെ ആകർഷകമാക്കുന്നു. 25 സ്പീക്കറുകളുള്ള 1,610 വാട്ട് ബോവേഴ്സ് ആന്റ് വില്‍കിന്‍സ് ഓഡിയോ സംവിധാനത്തിൽ ഡോൾബി അറ്റ്മോസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെനിം ബ്ലൂ, സാൻഡ് ഡ്യൂൺ, മൾബറി റെഡ്, ക്രിസ്റ്റൽ വൈറ്റ്, ഒനിക്‌സ് ബ്ലാക്ക്, വേപ്പർ ഗ്രേ എന്നീ ആറ് നിറങ്ങളിൽ വാഹനം ലഭ്യമാകും.

നവംബറിൽ ടെസ്റ്റ് ഡ്രൈവുകളും വാഹനം നേരിൽ കണ്ട് അനുഭവിക്കാനുള്ള സൗകര്യവും ലഭിക്കും. 2027 ജനുവരിയിലാണ് വിതരണം തുടങ്ങുക. ഡിസംബർ 31-നകം ബുക്ക് ചെയ്യുന്നവർക്ക് 11 കിലോവാട്ട് വാൾബോക്‌സ് ചാർജറും മൂന്ന് വർഷത്തെ സർവീസ് പാക്കേജും 65 ശതമാനം ബൈബാക്ക് ഓഫറും ലഭിക്കും.

Related articles

See all
Popular News

ഇന്ത്യയിലെ ആദ്യ ഇലക്ട്രിഫൈഡ് മെഴ്സിഡീസ്–മേയ്ബാക്ക് S 580e വിപണിയിൽ; വില ₹3.35 കോടി

Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Popular News

സൈന്യത്തിന്റെ ഗൂർഖ റെജിമെന്റിനായി ക്ലാസിക് 350 ഗൂർഖ എഡിഷൻ; റോയൽ എൻഫീൽഡ് ഉടൻ വിപണിയിൽ

Save your stories

Sign in