Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'ഇനിയും മതിയായില്ലെങ്കില്‍ ഒറ്റ വെട്ടിന് കൊന്നോളൂ' ; സിപിഎം വേട്ടയാടലിനെതിരെ മാധ്യമപ്രവര്‍ത്തക ; കുറിപ്പ്

'ഇനിയും മതിയായില്ലെങ്കില്‍ ഒറ്റ വെട്ടിന് കൊന്നോളൂ' ; സിപിഎം വേട്ടയാടലിനെതിരെ മാധ്യമപ്രവര്‍ത്തക ; കുറിപ്പ്
കണ്ണൂര്‍: പൊലീസിൽ നിന്നും സി.പി.എം പ്രവർത്തകരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് മാധ്യമപ്രവർത്തക. കണ്ണൂരിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുമേഷിന്‍റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ വിനീത വേണുവാണ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. സിപിഎം പ്രവർത്തകരിൽ നിന്നും സദാചാര പൊലീസിങ്ങും സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണവുമുണ്ടായ പശ്ചാത്തലത്തിലാണ് താനും കുടുംബവും അഞ്ച് വർഷത്തോളമായി നേരിടുന്ന അനുഭവങ്ങള്‍ വിനീത തുറന്നെഴുതിയത്. അഞ്ച് വര്‍ഷത്തിനിടെ ഏഴു തവണ ഭര്‍ത്താവിനെ സ്ഥലം മാറ്റിയെന്നും കൊടുംക്രിമിനലായ ആകാശ് തില്ലങ്കേരിയിൽ നിന്നും വധഭീഷണി ഉണ്ടായെന്നും വിനീത പറയുന്നു. പരാതി നല്‍കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥർ പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും വിനീത കുറിച്ചു. "ഇനിയും വേട്ടയാടി മതിയായില്ലെങ്കില്‍ കുഞ്ഞുങ്ങളെയുമായി കവലയില്‍ വന്ന് നില്‍ക്കാം... ഒറ്റ വെട്ടിന് ഞങ്ങളെ കൊന്നോളൂ..." എന്ന വരികളോടെയാണ് വിനീതയുടെ കുറിപ്പ് അവസാനിക്കുന്നത്.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in