Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷ സീസൺ കടുത്ത മഴക്കുറവോടെ അവസാനിക്കുന്നു. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 28 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. എട്ട് ജില്ലകളിൽ ശരാശരിയേക്കാൾ വളരെ കുറഞ്ഞ മഴ ലഭിച്ചപ്പോൾ വയനാട്ടിൽ സാധാരണ കിട്ടേണ്ടതിന്റെ പകുതി പോലും ലഭിച്ചില്ല എന്നത് സ്ഥിതി ഗുരുതരമാക്കുന്നു. പസിഫിക് സമുദ്രത്തിലുണ്ടായ 'സൂപ്പർ എൽനിനോ' പ്രതിഭാസമാണ് ഇത്തവണ കാലവർഷത്തെ പ്രധാനമായും പ്രതികൂലമായി ബാധിച്ചത്.

ഔദ്യോഗിക കാലവർഷ സീസൺ സമയപരിധി അവസാനിച്ചെങ്കിലും മഴ പൂർണമായും പിൻവാങ്ങിയിട്ടില്ല. എന്നിരുന്നാലും, ഒക്ടോബർ 1 വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ അളവ് തുലാവർഷ കണക്കിലാണ് ഉൾപ്പെടുത്തുക.

അതിനിടെ, വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്:

ഒക്ടോബർ 01: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം
ഒക്ടോബർ 02: ഇടുക്കി
ഒക്ടോബർ 04: പത്തനംതിട്ട, ഇടുക്കി

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ സാഹചര്യമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.


Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ, 1081 കോടി രൂപ അനുവദിച്ച്‌ സർക്കാർ

Save your stories

Sign in