Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ബസ് ചാർജ് വർധന വലിയ ഭാരം , സില്‍വർ ലൈനിനെ ശക്തമായി എതിർക്കും' : പ്രതിപക്ഷ നേതാവ്

'ബസ് ചാർജ് വർധന വലിയ ഭാരം , സില്‍വർ ലൈനിനെ ശക്തമായി എതിർക്കും' : പ്രതിപക്ഷ നേതാവ്
കെഎസ്ആർടിസി ബസ് ചാർജ് വർധന സാധാരണക്കാർക്ക് മീതെ വലിയ ഭാരമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മിനിമം ദൂരം ചുരുക്കി നിരക്ക് വർധിപ്പിക്കുന്നത് ശരിയല്ലെന്നും ശാസ്ത്രീയമായ അപാകതകൾ ശ്രദ്ധിക്കാതെയാണ് നിരക്ക് വർധനവ് നടപ്പാക്കുന്നതെന്നും എന്ത് അടിസ്ഥാനത്തിലാണ് മിനിമം ദൂരം കുറച്ചതെന്നും അദ്ദേഹം ചോദ്യമുയർത്തിു. ഇന്ധന സബ്സിഡി അനുവദിച്ചാൽ നിരക്ക് വർധനവ് പിൻവലിക്കാൻ കഴിയുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. സിൽവർ ലൈനിൽ ഒരു വിട്ട് വീഴ്ചയും ഇല്ല, ശക്തമായി എതിർക്കും. അലോക് വർമയുടെ വെളിപ്പെടുത്തൽ പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നത്. മണ്ണ് പരിശോധന നടത്തിയിട്ടില്ല, കൃത്യമായ സർവേകൾ നടത്തിയിട്ടില്ല തട്ടിക്കൂട്ടിയ ഡി പി ആർ എന്ന പ്രതിപക്ഷ ആരോപണം ശരിവെയ്ക്കുന്നതാണ് അലോക് വർമ്മയുടെ വെളിപ്പെടുത്തലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. കെ റെയിലിന്‍റെ കല്ലിട്ടാൽ ഇനിയും പിഴുതെറിയും. കേരളം മുഴുവൻ പദ്ധതിയുടെ ഇരകളാണ്. ജനാധിപത്യമായ രീതിയിൽ പ്രതികരിക്കും. പ്രതിപക്ഷത്തിന് പിന്നാലെ വന്ന് വിശദീകരണം നടത്തുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.    

Related articles

See all
Popular News

ടവര്‍ ലൊക്കേഷന്‍ മാറ്റാന്‍ വ്യാജ കോള്‍; അഭിരാം കൊലക്കേസില്‍ മുഖ്യപ്രതി ഉമറിന്റെ സുഹൃത്ത് ഐ...

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: അഡീഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം; അറസ്റ്റ് എന്തിനെന്ന് ക...

Popular News

പ്രഥമ ജോൺസൺ മാസ്റ്റർ അവാർഡ് പദ്മഭൂഷൺ ഡോ. കെ.എസ്. ചിത്രയ്ക്ക്; ഡിസംബർ 9-ന് തൃശ്ശൂരിൽ സമർപ്പ...

Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Save your stories

Sign in