Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കമഴ്ന്ന് വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്' : പ്രതിപക്ഷ നേതാവ്

'കമഴ്ന്ന് വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്' : പ്രതിപക്ഷ നേതാവ്
കമഴ്ന്ന് വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആലുവയിൽ കെ റെയിൽ വിരുദ്ധ ജനകീയ സദസുകളുടെ എറണാകുളം ജില്ല തല ഉദ്ഘാടനം നിർവഹിക്കുകയാരുന്നു വി.ഡി സതീശൻ. കെ റെയിൽ വിരുദ്ധ ജനകീയ സമരത്തിനൊപ്പം യു.ഡി.എഫ് ഉണ്ടാവും. ജനങ്ങൾക്ക് വേണ്ടി യു.ഡി.എഫ് നേതാക്കൾ ജയിലിൽ പോകും.സർക്കാർ ഇറക്കിയ ഡി.പി.ആർ അബദ്ധ പഞ്ചാംഗമാണെന്നും കേരളത്തെ പണയപ്പെടുത്തി കൊള്ളയടിക്കാനുള്ള പദ്ധതിയാണ് സിൽവർ ലൈനെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തിരുവനന്തപുരത്ത് പോലീസ് ജീപ്പിന് ഇന്ധനം നിറയ്ക്കാൻ പണമില്ലാത്തവരാണ് കെ റെയിൽ നടപ്പാക്കുന്നത്.എ.ഡി.ബി ക്കാരുടെ തലയിൽ കരിഓയിൽ ഒഴിച്ചവരാണ് ജപ്പാനിൽ ലോണിന് പോയത്. സ്ഥലം ഏറ്റെടുത്ത് പണയപ്പെടുത്തി കമ്മീഷൻ വാങ്ങാനാണ് സർക്കാറിന് തിരക്കെന്നും എന്ത് വന്നാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലന്നും വി.ഡി സതീശൻ വ്യക്തമാക്കി. 33 വർഷത്തെ ബംഗാളിലെ സി.പി.എം ഭരണം അവസാനിപ്പിച്ചത് നന്ദിഗ്രാമും സിംഗൂരുമാണ്. കേരളത്തിലെ നന്ദിഗ്രാമായി കെ.റെയിൽ മാറുമെന്നും ഐതിഹാസിക സമരമായി സിൽവർ ലൈൻ സമരം കേരള ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, അനൂപ് ജേക്കബ്, വിവിധ യു.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Popular News

സാധാരണക്കാരന് വൻ പ്രഹരം: അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്നു; കിലോയ്ക്ക് 15 രൂപ വരെ വർധന

Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Save your stories

Sign in