Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമാക്കി യുഡിഎഫ് സര്‍ക്കാര്

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമാക്കി യുഡിഎഫ് സര്‍ക്കാര്

മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള ഷീ സ്‌കൂട്ടര്‍ വിതരണത്തിന്റെയും ഫിഷറീസ്, സാമൂഹ്യനീതി വകുപ്പുകളുടെ വിവിധ പദ്ധതികളുടെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള ഷീ സ്‌കൂട്ടര്‍ പദ്ധതി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയാണെന്നും 100 ദിന പരിപാടിയിലൂടെ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി. 

തീരദേശത്ത് നടപ്പിലാക്കുന്ന ഏത് വികസന പദ്ധതികളിലും ആ മേഖലയിലുള്ളവര്‍ക്ക് പ്രത്യേക തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുമെന്നും സ്ത്രീകളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭവനരഹിതരായ ഒരാള്‍ പോലും തീരദേശത്ത് ഉണ്ടാകരുത് എന്നതാണ് സര്‍ക്കാരിന്റെ നയം. ഇതിനായി ലൈഫ് മിഷനേക്കാള്‍ ഉയര്‍ന്ന തുക ലഭ്യമാക്കിക്കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. തീരദേശ ജനതയുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Related articles

See all
Popular News

ഇനി 'സ്കെയിൽ-അപ്പ് മിഷൻ'; കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ആഗോള തലത്തിലേക്ക് ഉയർത്തും, ഹഡിൽ ഗ്...

Popular News

മുഖ്യമന്ത്രി പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും, സ്ഥിരീകരിച്ച് ജി. സുകുമ...

Popular News

തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച; ചാലയിലെ ജ്വല്ലറി ഉടമയില്‍ നിന്നും തട്ടിയെടുത്തത് 250 പവന്‍...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാനുള്ള സർക്കാർ...

Save your stories

Sign in