Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തള്ളിപ്പറയല്‍ മാത്രം കേള്‍ക്കുന്ന ജന്മമായി ജലീല്‍ മാറി: പ്രതിപക്ഷ നേതാവ്

തള്ളിപ്പറയല്‍ മാത്രം കേള്‍ക്കുന്ന ജന്മമായി ജലീല്‍ മാറി: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തള്ളിപ്പറയുന്നത് മാത്രം കേൾക്കുന്ന ജന്മമായി കെ.ടി ജലീൽ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രിസഭയിൽ ഇരുന്ന് പ്രൊട്ടോകോൾ ലംഘനം നടത്തിയ ഒരാളോട് കാര്യങ്ങൾ ചോദിക്കാൻ മുഖ്യമന്തി തയാറായിട്ടില്ലെന്നത്  അത്ഭുതകരമാണ്. ലോകായുക്തയെ ജലീൽ തള്ളിപ്പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മാധ്യമം വിവാദത്തില്‍ കെ.ടി ജലീലിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷാണ് ജലീല്‍ കത്തെഴുതിയെന്ന് വെളിപ്പെടുത്തിയത്. വിവാദമായതോടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജലീലിന്‍റെ നടപടിയെ തള്ളിപ്പറഞ്ഞിരുന്നു. കെ.ടി ജലീൽ യുഎഇ കോൺസൽ ജനറലിനു കത്ത് അയച്ചെന്ന സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘കത്ത് അയച്ചിട്ടുണ്ടെങ്കിൽ അയയ്ക്കാൻ പാടില്ലായിരുന്നു’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജലീലുമായി ഈ വിഷയം ഇതുവരെ സംസാരിച്ചിട്ടില്ല. നേരിട്ടു കണ്ടിട്ടുമില്ല. നേരിട്ടു കാണുമ്പോൾ സംസാരിക്കാനിരിക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in