Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പണവും പണ്ടവും പറമ്പും ചോദിച്ചക്കുന്നവർക്ക് മകളെ കല്ല്യാണം കഴിപ്പിച്ച് കൊടുക്കരുത് : പ്രതിപക്ഷ നേതാവ്

പണവും പണ്ടവും പറമ്പും ചോദിച്ചക്കുന്നവർക്ക് മകളെ കല്ല്യാണം കഴിപ്പിച്ച് കൊടുക്കരുത് : പ്രതിപക്ഷ നേതാവ്
മാതാപിതാക്കള്‍ പെൺമക്കളെ ധൈര്യവതികളായി വളർത്താൻ, നിർഭയരായി ജീവിക്കാൻ അവസരം ഒരുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിസ്മയ കേസിൽ വിധി വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഒരു പാവം കുട്ടിയെ മാനസികമായും ശാരീരികമായും തകർത്ത് മരണത്തിലേക്ക് തള്ളിയിട്ട ഒരാൾ ഒരു ദയവും അർഹിക്കുന്നില്ല. നിലനിൽക്കുന്ന നിയമം അനുസരിച്ച് നൽകാവുന്ന ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നതെന്നും വിഡി സതീശന്‍ പ്രതികരിച്ചു. പെൺമക്കളെ ധൈര്യവതികളായി വളർത്താൻ, നിർഭയരായി ജീവിക്കാൻ അവസരം ഒരുക്കുക. പണവും പണ്ടവും പറമ്പും ചോദിച്ചു വരുന്നവന് ഒരു കാരണവശാലും കല്യാണം കഴിപ്പിച്ച് കൊടുക്കരുത്. വിസ്മയ എന്ന മകളുടെ ഓർമ്മ ഓരോ പെൺകുട്ടിക്കും സംരക്ഷണ കവചമാകണം. ഇതാവട്ടെ വിസ്മയക്ക് നൽകാവുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി - പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്‍റെ പൂർണരൂപം : വിസ്മയ കേസിൽ വിധി വന്നിരിക്കുന്നു. ഒരു പാവം കുട്ടിയെ മാനസികമായും ശാരീരികമായും തകർത്ത് മരണത്തിലേക്ക് തള്ളിയിട്ട ഒരാൾ ഒരു ദയവും അർഹിക്കുന്നില്ല. നിലനിൽക്കുന്ന നിയമം അനുസരിച്ച് നൽകാവുന്ന ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ എന്നിവർക്ക് അഭിനന്ദനം. ഈ വിധി നമുക്കെല്ലാം താക്കീതും പാഠവുമാക്കട്ടെ. പെൺമക്കളെ ധൈര്യവതികളായി വളർത്താൻ, നിർഭയരായി ജീവിക്കാൻ അവസരം ഒരുക്കുക. പണവും പണ്ടവും പറമ്പും ചോദിച്ചു വരുന്നവന് ഒരു കാരണവശാലും കല്യാണം കഴിപ്പിച്ച് കൊടുക്കരുത്. വിവാഹ നിശ്ചയം കഴിഞ്ഞോ വിവാഹം കഴിഞ്ഞോ പെൺകുട്ടിയെ അലോസരപ്പെടുത്തുന്നതോ പേടിപ്പിക്കുന്നതോ അപമാനിക്കുന്നതോ ആയ എന്തെങ്കിലും വരൻ്റെയോ കുടുംബത്തിൻ്റെയോ ഭാഗത്തു നിന്നുണ്ടായാൽ ഉടനടി ഇടപെട്ട് ഉചിതവും കൃത്യവുമായ നടപടി എടുക്കണം. വിസ്മയ എന്ന മകളുടെ ഓർമ്മ ഓരോ പെൺകുട്ടിക്കും സംരക്ഷണ കവചമാകണം. ഇതാവട്ടെ വിസ്മയക്ക് നൽകാവുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി. വിസ്മയയുടെ ഓർമയ്ക്ക് മുന്നിൽ പ്രണാമം, മാതാപിതാക്കളെയും സഹോദരനെയും ചേർത്തു പിടിക്കുന്നു.

Related articles

See all
Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്

Popular News

റോഡ് അപകട മരണങ്ങൾ കുറയ്ക്കുക ലക്ഷ്യം: കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം നവംബർ...

Save your stories

Sign in