Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാളയാറിലെ അമ്മയ്ക്ക് 'കുഞ്ഞുടുപ്പ്' ചിഹ്നമായി അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വാളയാറിലെ അമ്മയ്ക്ക് 'കുഞ്ഞുടുപ്പ്' ചിഹ്നമായി അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
  വാളയാറിലെ അമ്മയ്ക്ക് കുഞ്ഞുടുപ്പ് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ ചിഹ്നം വേണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ചിഹ്നം തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്. നീതി കിട്ടാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മൽസരിക്കുമെന്ന് വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംഘപരിവാർ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് അവർ വ്യക്തമാക്കിയിരുന്നു. സഹോദരിമാർ പീ‍ഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച് പൊലീസ് ഓഫിസർമാർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്രെ നിലപാടിൽ പ്രതിഷേധിച്ച് ഇവർ തലമുണ്ഡനം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തിയിരുന്നു.

Related articles

See all
Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Popular News

എസ്.എം.എ. രോഗബാധിതരായ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന്; KARE പദ്ധതിയിലൂടെ സമഗ്ര നടപട...

Save your stories

Sign in