
ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ് ഏഴു സീറ്റിലും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നാലു സീറ്റിലും ബാബുലാല്‍ മറാന്‍ഡി നേതൃത്വം നല്കുന്ന ജെ.വി.എം (പി) രണ്ടു സീറ്റിലും ആര്.ജെ.ഡി ഒരു സീറ്റിലും മത്സരിക്കും.
റാഞ്ചി, ഖുന്തി, ലോഹര്‍ദഗ, വെസ്റ്റ് സിംഗ്ഭും, ഹസാരിബാഗ്, ധന്‍ബാദ്, ഛത്ര സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ദുംക, രാജ്മഹല്‍, ഗിരിദിഹ്, ജാംഷഡ്പുര്‍ എന്നിവയാണ് ജെ.എം.എം മത്സരിക്കുന്ന സീറ്റുകള്‍.കോദേര്
മ, ഗോഡ്ഡ സീറ്റുകളില്‍ ജെ.വി.എം (പി) മത്സരിക്കും. പലാമു സീറ്റ് ആര്‍ജെഡിക്കു നല്കി.
ഇടതു പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയുണ്ടാക്കാനാ
യില്ലെന്ന് ജാര്‍ഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. അജയ് കുമാര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികളെ മഹാസഖ്യത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.എം.എം ആണു മഹാസഖ്യത്തെ നയിക്കുക. 2020ല്‍ രാജ്യസഭയിലേക്കു
ള്ള ഒഴിവില്‍ ന്യൂനപക്ഷ വിഭാഗക്കാരനെ സ്ഥാനാര്‍ത്ഥിയാക്കാ
നും മഹാസഖ്യം തീരുമാനിച്ചു.