Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിശബ്ദ പ്രചാരണത്തിന്‍റെ തിരക്കില്‍ ഉമാ തോമസ്; യുഡിഎഫ് വികസനം ഓർമ്മപ്പെടുത്തി മെട്രോ യാത്ര

നിശബ്ദ പ്രചാരണത്തിന്‍റെ തിരക്കില്‍ ഉമാ തോമസ്; യുഡിഎഫ് വികസനം ഓർമ്മപ്പെടുത്തി മെട്രോ യാത്ര
  തൃക്കാക്കര: സത്യത്തിൽ ഇത് ഒരു പ്രചാരണമല്ല. യുഡിഎഫ് സർക്കാരുകൾ കൊച്ചിക്ക് നൽകിയ വികസന മുദ്രകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. കൊച്ചി മെട്രോയിൽ രാവിലെ യാത്ര ചെയ്തുകൊണ്ടായിരുന്നു ഉമാ തോമസിന്‍റെ പ്രതികരണം. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം തൃക്കാക്കരയിലേക്ക് നീട്ടുന്നതായിരുന്നു യുഡിഎഫ് പദ്ധതി. എന്നാൽ ആറ് വർഷമായിട്ടും എൽഡിഎഫ് സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ല. ഈ അവഗണക്കെതിരെ കൂടി തൃക്കാക്കര വോട്ട് ചെയ്യേണ്ടതുണ്ടെന്ന് ഉമ ഓർമ്മപ്പെടുത്തി. കുസാറ്റ് മുതൽ കലൂർ സ്റ്റേഡിയം വരെ ആയിരുന്നു ഉമയുടെ യാത്ര. മെട്രോ ഇൻഫോ പാർക്ക് വരെ നീട്ടാത്തതും പത്തടിപ്പാലത്തെ അറ്റകുറ്റപ്പണി മൂലം മെട്രോ ട്രെയിനുകൾ വൈകി ഓടുന്നതും ട്രെയിനുകൾക്കിടയിലെ സമയ ദൈർഘ്യം കൊണ്ടുള്ള ബുദ്ധിമുട്ടുകളും യാത്രക്കാർ ഉമയുമായി പങ്കുവച്ചു. മണ്ഡലത്തിൽ വോട്ടില്ലാത്തവർ സുഹൃത്തുക്കളോട് പറയണം എന്ന അഭ്യർത്ഥന കൂടി യാത്രക്കാരോട് പറഞ്ഞാണ് ഉമ മടങ്ങിയത്. മെട്രോ പോലെ കൊച്ചിയിൽ എവിടെ നോക്കിയാലും യുഡിഎഫ് സർക്കാരുകളുടെ വികസന മുദ്രകൾ ദൃശ്യമാണെന്നും ഉമ പറഞ്ഞു.

Related articles

See all
Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ, മദ്‌റസകൾക്ക് അവധി

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Save your stories

Sign in