Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തൃക്കാക്കരയെ ഇളക്കിമറിച്ച് യുഡിഎഫ് പ്രചാരണം; ആത്മവിശ്വാസത്തോടെ മുന്നേറി ഉമാ തോമസ്

തൃക്കാക്കരയെ ഇളക്കിമറിച്ച് യുഡിഎഫ് പ്രചാരണം; ആത്മവിശ്വാസത്തോടെ മുന്നേറി ഉമാ തോമസ്
  കൊച്ചി : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ പ്രചാരണം ആവേശപൂർവം ഏറ്റെടുത്ത് മണ്ഡലത്തിലെ വോട്ടർമാർ. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിച്ചാണ്  സ്ഥാനാർത്ഥിയുടെ പ്രചരണം മുന്നേറുന്നത്. രാവിലെ പെരുന്നയിൽ എൻഎസ്എസ്ആസ്ഥാനത്ത് എത്തി അനുഗ്രഹം വാങ്ങിയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ഇന്നത്തെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മണ്ഡലത്തിൽ തിരിച്ചെത്തിയ സ്ഥാനാർത്ഥി പടമുകൾ ജുമാമസ്ജിദിൽ ജുംഅ നമസ്കാരത്തിനെത്തിയവരോട് വോട്ടഭ്യർത്ഥിച്ചു. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ചാണ് ഉമാ തോമസ് മടങ്ങിയത്. സ്ഥാനാർത്ഥിയെ മസ്ജിദ് അങ്കണത്തിൽ കണ്ടതോടെ നമസ്കാരത്തിനെത്തിയവർ കുശലം പറയാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനും സ്ഥാനാർത്ഥിക്കരികിലെത്തി. മികച്ച പ്രതികരണമാണ് മണ്ഡലത്തിലെ ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്നും രാഷ്ട്രീയം മറന്ന് തൃക്കാക്കരയിലെ വോട്ടർമാർ ഉമാ തോമസിനെ ഏറ്റെടുത്തെന്നും സ്ഥാനാർത്ഥിക്കൊപ്പം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി സജീന്ദ്രൻ പറഞ്ഞു. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് ക്യാമ്പ്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും മുഴുവൻ സമയ നിരീക്ഷകരായി മണ്ഡലത്തിൽ തന്നെയുണ്ട്. യുഡിഎഫിന്‍റെ മണ്ഡലം തല കൺവൻഷനുകൾക്കും ഇന്ന് തുടക്കമായി. വരുംദിവസങ്ങളിൽ ദേശീയ സംസ്ഥാന നേതാക്കളും പ്രചാരണത്തിനായി മണ്ഡലത്തിലെത്തും. അതേസമയം ഇടതുസ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ ഇടതുമുന്നണി ക്യാമ്പും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്. ഇരു മുന്നണി സ്ഥാനാർത്ഥികളും പോർക്കളത്തിൽ ഇറങ്ങിയതോടെ കത്തുന്ന വേനൽ ചൂടിനെയും മറികടക്കുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിയിരിക്കുകയാണ് തൃക്കാക്കര.    

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in