Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തൃശൂരില്‍ ആവേശ പൂരം ഒരുക്കി ഐശ്വര്യ കേരള യാത്ര ; ജില്ലയിൽ ഇന്നും പര്യടനം തുടരും

തൃശൂരില്‍ ആവേശ പൂരം ഒരുക്കി ഐശ്വര്യ കേരള യാത്ര ; ജില്ലയിൽ ഇന്നും പര്യടനം തുടരും
  തൃശൂർ : തൃശൂർ നഗരത്തിൽ ആവേശ പൂരം ഒരുക്കി ഐശ്വര്യ കേരള യാത്ര. കേരളത്തിലെ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാരുടെ ആത്മരോഷത്തിൽ എൽഡിഎഫ് സർക്കാർ ചാമ്പലാകുമെന്ന് സ്വീകരണ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യാത്ര ഇന്നും  ജില്ലയിൽ പര്യടനം തുടരും. ആമ്പല്ലൂരിലാണ് ആദ്യ സ്വീകരണം. തുര്‍ന്ന് പുതുക്കാട്, ഇരിങ്ങാലക്കുട,നാട്ടിക, കയ്പ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ചാലക്കുടിയില്‍ സമാപിക്കും. https://www.facebook.com/rameshchennithala/photos/a.829504060441435/3909293285795815/ ചെണ്ടമേളം.. പൂക്കാവടി.. കരിമരുന്ന് പ്രയോഗം.. കൊവിഡിൽ വഴിമാറി പോയ പൂരാവേശം തൃശൂർ ജനത ഏറ്റെടുക്കുന്നതാണ് ഐശ്വര്യ കേരള യാത്രയുടെ ആദ്യ ദിന സമാപനത്തിൽ കണ്ടത്. തെക്കേ ഗോപുര നടയിൽ യുഡിഎഫ് പ്രവർത്തകരുടെ ആവേശത്തിന് അതിരുകളില്ലായിരുന്നു. തൃശൂർ- ഒല്ലൂർ നിയോജക മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണമാണ് തെക്കേ ഗോപുര നടയിൽ ഒരുക്കിയിരുന്നത്. നേതാക്കളാൽ സമ്പന്നമായ വേദിയും നിറഞ്ഞ സദസും ജാഥാ നായകനെയും ആവേശഭരിതനാക്കി. മറുപടി പ്രസംഗത്തിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ യും സി പി എമ്മിന്റെ വർഗീയ വിഭജന നയങ്ങൾക്കെതിരെയും പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമർശനം. ജില്ലയിൽ യുഡിഎഫിന്റെ തിരിച്ചു വരവിനുള്ള രാഷ്ട്രീയ മാറ്റത്തിന്റെ സൂചന കൂടിയായിരുന്നു ആദ്യ ദിന പരിപാടികൾ.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in